കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സരിത എസ് നായര്‍ ഇപ്പോള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണം ആ കത്താണ്. ജയിലില്‍ നിന്ന് മജിസ്‌ട്രേറ്റഫിന് നല്‍കാനായി തയ്യാറാക്കിയ രഹസ്യ കത്ത്. അന്ന് മജിസ്‌ട്രേറ്റ് സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് ഇത്രയും പ്രശ്‌നമുണ്ടാകില്ലായിരുന്നു.

ലൈംഗിക പീഡനം സംബന്ധിച്ച് സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ ഇപ്പോള്‍ കുറ്റപത്രം തയ്യാറായിരിക്കുകയാണ്. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

Saritha S Nair

എന്‍വി രാജു ആയിരുന്നു അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്. സരിതയുടെ മൊഴി രേഖപ്പെടുത്താതിന്നത് വിവാദമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 2014 നവംബര്‍ മാസത്തില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. അന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന എന്‍വി രാജു ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ്.

15 ദിവസത്തിനകം കുറ്റപത്രത്തിന് മറുപടി നല്‍കണം എന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെ പലരും ലൈഗികമായി ചൂഷണം ചെയ്തു എന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നെങ്കിലും അത് രേഖപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല. ചില പേരുകള്‍ താന്‍ കേട്ടു എന്ന് പിന്നീട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റ് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

English summary
Charge sheet against Magistrate NV Raju in Saritha issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X