• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ പശുപാലനെതിരെ കുറ്റപത്രം; പെണ്‍വാണിഭ കേസിലല്ല

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനെതിരെ കുറ്റപത്രം. എന്നാല്‍ പെണ്‍വാണിഭ കേസില്‍ അല്ലെന്ന് മാത്രം.

ഹൈക്കോടതി അഭിഭാഷകയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിരിയ്ക്കുന്നത്. ഏറെനാള്‍ മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ മാത്രമാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

ഹൈക്കോടതി അഭിഭാഷകയെ ഫേസ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് രാഹുല്‍ അഭിഭാഷകയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ അകലുകയായിരുന്നു.

ഇതേ തുടര്‍ന്ന് രണ്ട് വ്യാജ ഫേസ്ബുക്ക് പേജുകള്‍ സൃഷ്ടിച്ചാണ് രാഹുല്‍ പശുപാലന്‍ അഭിഭാഷകയെ അപകീര്‍ത്തിപ്പെടുത്തിയത്. ഈ സംഭവത്തില്‍ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'പ്ലിംഗ്' എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ സമയത്തായിരുന്നു അത്. സിനിമയുടെ നിര്‍താവായ മനോജ് കെ ശ്രീധര്‍ ആണ് രാഹുലിനെ ജാമ്യത്തില്‍ എടുത്തത്.

കേസ് തുടര്‍ന്ന് പോകാതിരിയ്ക്കാന്‍ പിന്നേയും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ മനോജ് വണ്‍ഇന്ത്യയോടെ പറഞ്ഞിരുന്നു. പെണ്‍വാണിഭ കേസില്‍ കുടുങ്ങിയതോടെയാണ് പോലീസ് ഇപ്പോള്‍ അപകീര്‍ത്തികേസില്‍ കുറ്റപത്രം തയ്യാറാക്കിയത്.

English summary
Charge Sheet against Rahul Pasupalan in another Case- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more