കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ സിമന്റ് അഴിമതി: വിഎം രാധാകൃഷ്ണനുള്‍പ്പടെ 11 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം...

  • By Vishnu
Google Oneindia Malayalam News

തൃശ്ശൂര്‍: മലബാര്‍ സിമന്റ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യവാസി വിഎം രാധാകൃഷ്മനും മകന്‍ നിധിനുമടക്കം 11 പേരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.

ലാമിനേറ്റഡ് ബാഗുകള്‍ ഇറക്ക് മതി ചെയ്യുന്നതിന് സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി കാട്ടിയെന്നായിരുന്നു കേസ്. മുംബൈ ആസ്ഥാനമാക്കിയ ഒരു സ്വകാര്യ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇടപാടില്‍ വിഎം രാധാകൃഷണനായിരുന്നു ഇടനിലക്കാരന്‍.

Read More: നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ ഗുസ്തി പിടിക്കാം: അച്ചടക്ക സമിതിയുടെ അനുമതി...

VM Radhakrishnan

സ്വകാര്യകമ്പനിയുമായുണ്ടാക്കിയ കരാറില്‍ ക്രമക്കേട് കാട്ടി 4.59 കോടിയുടെ നഷ്ടം മലബാര്‍ സിമന്റിന് ഉണ്ടാക്കിയെന്നാണ് കേസ്. രാധാകൃഷ്ണന്‍ അനധികൃതമായി വന്‍തുക കമ്മീഷന്‍ കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി എസ് എച്ച് മോനിയടക്കം 11 പേരാണ് കേസിലെ പ്രതികള്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ് അഴിമതി കേസില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിഎം രാധാകൃഷ്ണനു മുന്നില്‍ ഓഛാനിച്ചു നില്‍ക്കുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

മലബാര്‍ സിമന്റ് അഴിമതി കേസിലെ പ്രതി ചാക്ക് രാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളേക്കാലും മുകളിലാണോ വിഎം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Read More: വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...

English summary
The Vigilance submitted the charge sheet in Malabar Cements graft case against VM Radhakrishnan among 11 accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X