കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ 83 സാക്ഷികള്‍, ബിഷപ്പ് ഫ്രാങ്കോക്കെതിരെ കുറ്റപത്രം, പഴുതടച്ച് പോലീസ്

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്.

Bishop

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളുണ്ട്. ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരുടെ മൊഴിയെടുത്തിരുന്നു. 200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം വൈകുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകള്‍ സമരത്തിന് ഒരുങ്ങവെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അന്യായമായി തടഞ്ഞുവെക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തി പീഡിപ്പിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം നടത്തി, ഭീഷണിപ്പെടുത്തി, സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണംഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത അന്വേഷണ സംഘം മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെ 10 സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസ്‌ട്രേറ്റുമാര്‍ കേസില്‍ സാക്ഷികളാണ്. കോട്ടയം ജില്ലാ കോടതിയിലായിരിക്കും പ്രാഥമിക വാദം നടക്കുക.

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തുന്ന വേളയില്‍ കുറുവിലങ്ങാട് മഠത്തിലെത്തി താമസിക്കുന്ന വേളയിലാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെ്ന്നാണ് പരാതി. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ സപ്തംബറില്‍ അറസ്റ്റിലായ ബിഷപ്പിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജലന്ധറിലാണ്.

English summary
Charge sheet submitted in Pala Court against Bishop Franco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X