കുണ്ടറയില്‍ പത്ത് വയസ്സുകാരിക്ക് പീഡനം: മുത്തച്ഛന് ഒന്നാം പ്രതി !! രണ്ടാം പ്രതി മുത്തശ്ശി!!
കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്ത് വയസ്സുകാരി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. പെണ്‍കുട്ടി വീട്ടിലെ പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതെന്ന തരത്തില്‍ ആദ്യം പോലീസ് എഴുതിത്തള്ളിയ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നീടാണ് പുറത്ത് വന്നത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റപത്രം സമര്‍പ്പിച്ചു
സാധാരണ ആത്മഹത്യയെന്ന മട്ടില്‍ കേസനേഷിച്ച പോലീസ് എഴുത്തിത്തള്ളിയ കുണ്ടറ സംഭവം പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലോടെയാണ് പുനരന്വേഷിച്ച് തുടങ്ങിയത്. പെണ്‍കുട്ടിയുടെ മുത്തച്ഛനെ ഒന്നാം പ്രതിയും മുത്തശ്ശിയെ രണ്ടാം പ്രതിയുമാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മുത്തച്ഛൻ ഒന്നാം പ്രതി
കേസ് രജിസ്റ്റര്‍ ചെയ്ത് 70 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വിചാരണ ഉടൻ
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ആത്മഹത്യാ പ്രേരണ, എന്നിവയാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കേസിന്റെ വിചാരണ ഉടന്‍ ആരംഭിച്ചേക്കും. പ്രതികളിരുവരും ഇപ്പോള്‍ ജയിലിലാണ്.

പീഡനത്തിന് ശേഷം മരണം
കുണ്ടറയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

മുത്തശ്ശിയുടെ അറിവോടെ
പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച വിവാദമായതോടെ കുണ്ടറ സിഐ, എസ്ഐ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ ഒരു വര്‍ഷത്തോളമായി മുത്തച്ഛന് വിക്ടര്‍ പീഡിപ്പിക്കുകയായിരുന്നു. മുത്തശ്ശിയുടെ അറിവോടെ ആയിരുന്നു പീഡനം.

സഹകരിക്കാതെ കുടുംബം
പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ഉള്ളവര്‍ ആദ്യം കേസുമായി സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ പിന്നീട് അമ്മയുടെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറി. മൂത്ത പെണ്‍കുട്ടിക്ക് നേരെയും ഇയാള്‍ പീഡനശ്രമം നടത്തിയിരുന്നു.

അച്ഛന്റെ മൊഴി
മകളെ കൊലപ്പെടുത്തിയതാണെന്ന പെണ്‍കുട്ടിയുടെ പിതാവ് ജോസിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മാത്രമല്ല പെണ്‍കുട്ടിയുടേത് എന്ന നിലയില്‍ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിച്ചതാണെന്നും ജോസ് ആരോപിച്ചിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications