വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; വടകരയിൽ മൂന്ന് പേർക്കെതിരെ കേസ്സെടുത്തു
വടകര: വിവാഹവാഗ്ദാനം നൽകി ലൈംഗികമായും,ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് യുവതികളുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്സെടുത്തു.പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി തലശ്ശേരി ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എടച്ചേരി സ്വദേശിയായ ലിജേഷിനെതിരെയാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇരയായ പെൺകുട്ടി വ്യാഴാഴ്ച രാത്രി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തി രഹസ്യ മൊഴി നൽകി.യുവതിയുടെ വീടിനു സമീപത്ത് കെട്ടിട നിർമ്മാണ ജോലിയ്ക്ക് വന്ന ലിജേഷുമായി സ്നേഹത്തിലായ പെൺകുട്ടിയെ പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.

വിവാഹിതനും,രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.പീഡനവുമായി ബന്ധപ്പെട്ട് വടകര സി.ഐ.ടി.മധുസൂദനൻ നായരാണ് കേസ് അന്വേഷിക്കുന്നത്.
ഇരുപത് കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ വടകര പോലീസ് കേസ്സെടുത്ത് എഫ്.ഐ.ആർ സമർപ്പിച്ചു.
വടകര ചെമ്മരത്തൂർ സ്വദേശി സഫേദ് മൻസിൽ മുഹമ്മദ് അനസ്(27),പുറമേരി മുതുവടത്തൂർ കനോത്ത് മുഹമ്മദ് റാഹിബ്(20)എന്നിവർക്കെതിരെയാണ് കേസ്സെടുത്തത്.ഇരയായ പെൺകുട്ടി മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകി.ഐ.പി.സി.374,34,rw 34 എന്നീ വകുപ്പുകൾ
പ്രകാരമാണ് കേസ്സെടുത്തത്.ഇരയുടെ സഹോദരി ഭർത്താവിന്റെ അയൽവാസിയും,സുഹൃത്തുമാണ് പ്രതികളിലൊരാൾ.












Click it and Unblock the Notifications