കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു

വരും ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
പഴുതുകളടച്ച് പൊലീസ്, ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ കുറ്റപത്രം തയ്യാര്‍. കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ലാത്ത കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍.

കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യംകൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യം

സരിതയെ അവിടെ താമസിപ്പിച്ചത് ആര്? ദുരൂഹത... ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചനയെന്ന്!!സരിതയെ അവിടെ താമസിപ്പിച്ചത് ആര്? ദുരൂഹത... ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചനയെന്ന്!!

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടിയെ പള്‍സര്‍ സുനിയും സംഘവും കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ജൂലൈ 10നാണ് കേരളത്തെ ഞെട്ടിച്ച് കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ദിലീപിനെതിരായ വകുപ്പുകള്‍

ദിലീപിനെതിരായ വകുപ്പുകള്‍

കൂട്ടമാനഭംഗം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോവല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ ഗുരുതരമായ എട്ടു വകുപ്പുകളാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

 അനുബന്ധ റിപ്പോര്‍ട്ടും തയ്യാറാക്കി

അനുബന്ധ റിപ്പോര്‍ട്ടും തയ്യാറാക്കി

കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിക്കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച നല്‍കാന്‍ തീരുമാനിച്ചിരുന്നു

ചൊവ്വാഴ്ച നല്‍കാന്‍ തീരുമാനിച്ചിരുന്നു

ചൊവ്വാഴ്ചയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റ് അവധിയായതിനെ തുടര്‍ന്നു ഇതു മാറ്റുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടിട്ട് ചൊവ്വാഴ്ച എട്ടു മാസം പൂര്‍ത്തിയായിരുന്നു.

ഉടന്‍ സമര്‍പ്പിക്കും

ഉടന്‍ സമര്‍പ്പിക്കും

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും നിയമ വിദഗ്ധരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസം തന്നെ കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരുന്നത്.

സമഗ്രമായ കുറ്റപത്രം

സമഗ്രമായ കുറ്റപത്രം

നടിയെ ആക്രമിച്ച കേസില്‍ തയ്യാറാക്കിയത് സമഗ്രമായ കുറ്റപത്രമാണെന്ന് അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സമീപകാലത്തു പോലീസ് തയ്യാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മമവുമായ കുറ്റപത്രമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

20ലേറെ തെളിവുകള്‍

20ലേറെ തെളിവുകള്‍

കുറ്റപത്രത്തില്‍ 20ല്‍ അധികം നിര്‍ണായക തെളിവുകള്‍ പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് വിവരം.

 പ്രത്യേക ഫയലുകള്‍

പ്രത്യേക ഫയലുകള്‍

സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, നേരിട്ടുള്ള തെളിവുകള്‍, രഹസ്യമൊഴികള്‍, സാഹചര്യ തെളിവുകള്‍ എന്നിവ പട്ടിക തയ്യാറാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുക.

 വെളിപ്പെടുത്താത്ത വിവരങ്ങള്‍

വെളിപ്പെടുത്താത്ത വിവരങ്ങള്‍

അന്വേഷണസംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചില തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.

 വിചാരണ വൈകില്ല

വിചാരണ വൈകില്ല

കേസിന്റെ പ്രാധാന്യവും പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി എത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണസംഘം ഡിജിപിക്കു സമര്‍പ്പിക്കും.

മൊബൈലിനായുള്ള തിരച്ചില്‍ തുടരും

മൊബൈലിനായുള്ള തിരച്ചില്‍ തുടരും

കേസിലെ നിര്‍ണായക തൊണ്ടി മുതലാണ് നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍. ഇതില്ലാതെയാണ് കുറ്റപത്രം നല്‍കുന്നത്. എന്നാല്‍ ഈ ഫോണിനായുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ദിലീപ് പുറത്തിറങ്ങിയത്

ദിലീപ് പുറത്തിറങ്ങിയത്

നീണ്ട 85 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. നാലു തവണ കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും അഞ്ചാം തവണ കോടതി കനിയുകയായിരുന്നു.

രാമന്‍ പിള്ളയ്ക്ക് നന്ദി

രാമന്‍ പിള്ളയ്ക്ക് നന്ദി

ദിലീപിന് ജാമ്യം നേടിക്കൊടുക്കുന്നതില്‍ അഭിഭാഷകനായ രാമന്‍ പിള്ളയ്ക്കും പങ്കുണ്ട്. നേരത്തേ അഡ്വ രാംകുമാറായിരുന്നു താരത്തിനായി വാദിച്ചത്. എന്നാല്‍ ആദ്യ രണ്ടു തവണയും ജാമ്യം തള്ളിയതോടെ ദിലീപ് രാമന്‍ പിള്ളയെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു.

കര്‍ശന ഉപാധികളോടെ ജാമ്യം

കര്‍ശന ഉപാധികളോടെ ജാമ്യം

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ദിലീപ് തന്റെ പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഷൂട്ടിങ് തിരക്കിലേക്ക്

ഷൂട്ടിങ് തിരക്കിലേക്ക്

ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് വീണ്ടും സിനിമ ഷൂട്ടിങിലേക്ക് സജീവമായിക്കഴിഞ്ഞു. മുടങ്ങിപ്പോയ കമ്മാരസംഭവം, പ്രഫസര്‍ ഡിങ്കന്‍ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന്റെ ശ്രമം.

English summary
Cahrgesheet prepared in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X