'രക്ഷകനായി വന്ന ആള് തന്നെ കാലന്റെ രൂപത്തില്‍'; പണം ആവശ്യപ്പെട്ട് ഭീഷണി; പൊട്ടികരഞ്ഞ് വര്‍ഷ
കൊച്ചി: അമ്മയുടെ ചികിത്സക്കായി പണം തികയാതെ വന്നതോടെ വലിയ പ്രതിസന്ധിയിലാവുകയും പിന്നീട് ഫേസ്ബുക്ക് ലൈവിലൂടെ സഹായാഭ്യര്‍ത്ഥനയുമായി എത്തുകയും ചെയ്ത വര്‍ഷ എന്ന യുവതിയെ മലയാളികള്‍ മറന്നു കാണില്ല. വര്‍ഷയുടെ ഫേസ്ബുക്ക് ലൈവ് കണ്ട് നിരവധി പേര് സഹായം നല്‍കിയെന്നും 50 ലക്ഷത്തിലധികം പണം ലഭിച്ചിരുന്നുവെന്നും യുവതി തന്നെ പിന്നീട് ഫേസ്ബുക്ക് ലൈവിലെത്തി അറിയിച്ചിരുന്നു.
എന്നാലിപ്പോള്‍ വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരിക്കുകയാണ്. അന്ന് തന്നെ സഹായിച്ചവര്‍ തന്നെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ ആരോപണം. പൊട്ടി കരഞ്ഞുകൊണ്ടാണ് വര്‍ഷ ലൈവിലെത്തിയത്.

പണം ആവശ്യപ്പെടുന്നു
സാമൂഹിക മാധ്യമങ്ങളിലൂടെ ചാരിറ്റി നടത്തുന്ന സാജന് കേച്ചേരി എന്ന വ്യക്തിയുടെ പേര് വര്‍ഷ വീഡിയോയില്‍ പറയുന്നുണ്ട്. അമ്മയുടെ ചികിത്സക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് വര്‍ഷ പറയുന്നു.

സഹായിച്ചിരുന്നു.
സാജന് കേച്ചേരി എന്നായാള്‍ ഫേസ്ബുക്കില്‍ ചെയ്ത ലൈവില്‍ തന്നെ കുറ്റപ്പെടുത്തി കൊണ്ടാണ് സംസാരിക്കുന്നതെന്നും എന്നാല്‍ തന്റെ അവസ്ഥ പണം തന്ന് സഹായിച്ച ജനങ്ങള്‍ അറിയണമെന്നും പറഞ്ഞുകൊണ്ടാണ് വര്‍ഷയുടെ വീഡിയോ. അമ്മയെ ചികിത്സിച്ചിരുന്ന അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോപികയെന്ന കുട്ടിക്ക് താന്‍ പണം നല്കി സഹായിച്ചിരുന്നുവെന്നും അവള് സാധാരണനിലയിലേക്ക് സുഖം പ്രാപിക്കുകണെന്നും വര്‍ഷ പറയുന്നു.

ചെക്കപ്പ് കഴിഞ്ഞിട്ടില്ല
'അമ്മയുടെ ആദ്യചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. ഇനി അങ്ങോട്ട് എന്താണെന്ന് പോലും അറിയില്ല. വീണ്ടും എനിക്ക് ജനങ്ങളുടെ മുന്നില്‍ കൈനീട്ടാനുള്ള മടികൊണ്ടാണ് ഞാന്‍ വീഡിയോയില്‍ വന്നത്. ഇവിടുന്ന ഇറങ്ങുന്നതിനുള്ള മൂന്ന് മാസത്തെ സാവകാശം എനിക്ക തരാനാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.'

ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല
അത് കഴിഞ്ഞ എന്റെ കൈയ്യിലുള്ള പണം എന്താണെന്ന് വെച്ചാന്‍ ഞാന്‍ ചെയ്യാമെന്നുമാണ് പറഞ്ഞത്. അല്ലാതെ ആരെയും സഹായിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
ചികിത്സിക്കാന്‍ പൈസ ഇല്ലാതെ വരുമ്പോഴുള്ള അവസ്ഥ എനിക്ക് നന്നായിട്ടറിയാം. ആ അവസ്ഥയില്‍ കൂടി കടന്നുപോയിട്ടുള്ള ആളാണ് താനും. ഇവിടെ വന്നതിന് ശേഷം ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

രണ്ട് പേര് വീട്ടിലെത്തി
പലരും ഫോണില്‍ ബന്ധപ്പെടുകയാണ്. ചോദിക്കുമ്പോള്‍ സാജന് കേച്ചേരി പറഞ്ഞിട്ട് വിളിക്കുന്നതാണെന്നാണ് മറുപടി പറയുന്നത്. തന്റെ അക്കൗണ്ടിലുള്ള പണം സാജന് കൂടി കൈകാര്യം ചെയ്യുന്ന രീതിയിലാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ പലപ്പേഴായി സഹായിച്ച ഒരു വ്യക്തിയോട് കാര്യങ്ങള്‍ ചോദിക്കണമെന്നും സാമ്പത്തിക കാര്യമായതിനാല്‍ തന്നെ ഒറ്റക്ക് ഡീല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാണ് മറുപടി പറഞ്ഞത്. പിന്നീട് രണ്ട് പേര് വീട്ടില്‍ വരികയായിരുന്നു.

അണുബാധ സാധ്യത
എന്നാല്‍ തന്നെ പരിചരിക്കുന്ന അമൃത ഹോസ്പിറ്റലിലെ നേഴ്സ് തന്നെ അത് തടയുകയായിരുന്നു. അണുബാധ സാധ്യത ഇല്ലാതാക്കാനായിരുന്നു അങ്ങനെ പറഞ്ഞത്. അതിന്റെ പ്രതികാരമായാണ് തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നും യുവതി പറയുന്നു. രക്ഷകനായി മുന്നില്‍ വന്ന ആള് തന്നെയാണ് കാലന്റെ രൂപത്തില്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നതെന്നും വര്‍ഷ പറയുന്നു

ഫേസ്ബുക്കില്‍ വീഡിയോ
പണം ആവശ്യപ്പെട്ടപ്പോള്‍ നല്കാന് തയ്യാറാകാതിരുന്ന വര്‍ഷയെ കുറിച്ച് സാജന് കേച്ചേരി ഫേസ്ബുക്കില്‍ വീഡിയോ ചെയ്തിരുന്നു. പിന്നാലെയാണ് നിരവധി പേര് വര്‍ഷം വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.