മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!
കോഴിക്കോട്: പ്രശസ്ത സിനിമാ താരം കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമാ മേഖലയിലെ ക്രിമിനല്‍വത്ക്കരണം ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ വന്‍തോതില്‍ ചര്‍ച്ചയായത്. നടിക്ക് സംഭവിച്ചത് പോലുള്ള സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തു.
Read Also: നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ സംശയമുണ്ടെങ്കിൽ അന്വേഷിക്കണം..! ക്രിമിനല്‍ ഗൂഢാലോചനയെന്ന് കമല്‍...!!
Read Also: നടിയെ ആക്രമിച്ച ശേഷം സുനി കണ്ട സുഹൃത്തുക്കളുടെ രഹസ്യമൊഴി...! കേസില്‍ നിര്‍ണായകം..!!
അത്തരമൊരു ഞെട്ടിക്കുന്ന അനുഭവം ഏറ്റവും ഒടുവിലായി തുറന്നു പറഞ്ഞിരിക്കുന്നത് നടി ചാര്‍മിളയാണ്. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്.

മോഹന്‍ലാല്‍ നായകനായ ധനത്തിലും മറ്റ് ഒട്ടേറെ മലയാള ചിത്രങ്ങളിലും നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് ചാര്‍മിള. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചാര്‍മിള ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ചില താരങ്ങളും സംവിധായകരും തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് ചാര്‍മിള ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കിടക്ക പങ്കിട്ടാല്‍ അവസരങ്ങള്‍ നല്‍കാം എന്നായിരുന്നേ്രത വാഗാദാനം.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും ഈ പഴയകാല സുന്ദരി അഭിമുഖത്തില്‍ പറഞ്ഞു. പക്ഷേ കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ടെന്നും താരം നിലപാട് വ്യക്തമാക്കുന്നു.

സിനിമാ സംവിധായകരും താരങ്ങളും മാത്രമല്ല ഇത്തരത്തല്‍ മോശമായി സംസാരിക്കാറുള്ളതെന്നും താരം വെളിപ്പെടുത്തുന്നു. ചില പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും ഇത്തരത്തില്‍ മോശമായി സംസാരിക്കാറുണ്ടെന്നും നടി പറയുന്നു.

മലയാളത്തില്‍ ചാര്‍മിള അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യമെന്നും താരം പറയുന്നു.

മലയാളത്തില്‍ നിന്നു മാത്രമേ തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടിട്ടുള്ളൂ എന്നും ചാര്‍മിള വെളിപ്പെടുത്തി. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്നും താരം ചോദിക്കുന്നു.

കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളൂ എന്നും താരം ചോദിക്കുന്നു. തനിക്ക് 42 വയസ്സായി. ഇപ്പോഴും തന്റെ പ്രായത്തെ പോലും ഇത്തരക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും ചാര്‍മിള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications