റോഡരികില്‍ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം: കൊലപാതകമെന്ന് സംശയം, സംഭവം കേരളത്തില്‍!!
തൃശ്ശൂര്‍: തൃശ്ശൂരില്‍ അജ്ഞാത യുവതിയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തി. വടക്കഞ്ചേരിക്ക് സമീപത്തെ കുറുവഞ്ചേരിയില്‍ സംസ്ഥാന പാതക്ക് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊലചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ ശരീരത്തില്‍ നിന്ന് ഒരു ചങ്ങലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമീപത്തുനിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു. മൂന്നോ നാലോ ദിവസം പഴക്കമുള്ളതാണ് മൃതദേഹമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് നിന്ന് സ്ത്രീകളെ കാണാതായ സംഭവങ്ങളെക്കുറിച്ചാണ് പോലീസ് തുടക്കില്‍ അന്വേഷിക്കുന്നത്. തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രി എസി മൊയ്തീനും മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചിരുന്നു.


Click it and Unblock the Notifications