കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്; ചാരുഹാസൻ

Google Oneindia Malayalam News

Recommended Video

cmsvideo
മലയാളികൾ സ്കൂളിൽ പോയപ്പോൾ തമിഴ്നാട്ടുകാർ പോയത് സിനിമാ തീയേറ്ററിൽ

കൊച്ചി: സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം വളരെ വലുതാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയ്തതിലേക്ക് കളം മാറ്റിയവർ നിരവധിയാണ്. ചിലർ വാണു ചിലർ വീണു. സിനിമയിൽ അരങ്ങ് വാണ പലരും രാഷ്ട്രീയ ഗോദയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും ആരാധന വോട്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നത്. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ കാര്യം വ്യത്യസ്തമാണ്. എംജിആറും ജയലളിതയുമൊക്കെ സിനിമയിലൂടെയാണ് തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ആ നിരയിലേക്കാണ് ഇപ്പോൾ കമൽഹാസനും രജനികാന്തും എത്തി നിൽക്കുന്നത്.

മലയാളികളുടെ രാഷ്ട്രീയ, സിനിമാ ബോധത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ ചാരുഹാസൻ. ഉലകനായകൻ കമൽഹാസന്റെ സഹോദരനും നടി സുഹാസിനിയുടെ പിതാവുമാണ് അദ്ദേഹം. വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് മലയാളികൾ പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു. കൃതി സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

 തമിഴകത്തിന്റെ സിനിമാ പ്രേമം

തമിഴകത്തിന്റെ സിനിമാ പ്രേമം

മലയാളികൾ സ്കൂളിൽ പോയപ്പോൾ തമിഴ്നാട്ടുകാർ സിനിമാ തീയേറ്ററുകളിലേക്കാണ് പോയത്. താൻ സിനിമയിൽ വരുന്ന സമയം രാജ്യത്താകെ 1000 തീയേറ്ററുകളാണ് ഉണ്ടായിരുന്നത്. അതിൽ 3000 തീയേറ്ററുകളും തമിഴ്നാട്ടിലായിരുന്നു. ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടിലായിരുന്നു 30 ശതമാനം തീയേറ്ററുകൾ.

മലയാളികൾ സ്കൂളിൽ പോയി

മലയാളികൾ സ്കൂളിൽ പോയി

ദക്ഷിണേന്ത്യയിൽ പൊതുവേ സിനിമാ പ്രേമം കൂടുതലായിരുന്നു. കർണാടകയിൽ 1400 തീയേറ്ററുകളും കേരളത്തിൽ 1200 തീയേറ്ററുകളും ഉണ്ടായിരുന്നു. എന്നാൽ തീയേറ്ററുകൾ മാത്രമല്ല സ്കൂളുകളും ഉണ്ടായിരുന്നു എന്നതാണ് നിങ്ങളുടെ ഭാഗ്യം- അദ്ദേഹം പറയുന്നു.

വികാരത്തിന് പ്രാധാന്യം നൽകുന്നവർ

വികാരത്തിന് പ്രാധാന്യം നൽകുന്നവർ

തമിഴ് ജനത പൊതുവെ വികാരത്തിന് പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ കേരളീയർ വിദ്യാസമ്പന്നരാണ്. നിങ്ങൾക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് നിങ്ങൾ പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു.

എംജിആറും ജയലളിതയും

എംജിആറും ജയലളിതയും

തമിഴകത്ത് ദ്രാവിഡ മുന്നേറ്റത്തിന്റെ കാലത്താണ് എംജിആർ വെള്ളിത്തിരയിൽ നിന്നും തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഡിഎംകെയിൽ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടി വിട്ട് പുറത്ത് വന്ന് അണ്ണാ ഡിഎംകെ എന്ന പുതിയ പാർട്ടി രൂപികരിച്ചു. അതിവേഗമായിരുന്നു അണ്ണാ ഡിഎംകെയുടെ വളർച്ച. 1977ൽ മുഖ്യമന്ത്രി പദത്തിലെത്തിയ എംജിആർ 1987ൽ തന്റെ മരണം വരെ മുഖ്യമന്ത്രി പദത്തിൽ തുടർന്നു.

കേരളത്തിൽ പ്രേം നസീർ

കേരളത്തിൽ പ്രേം നസീർ

തമിഴ്നാട്ടിൽ എംജിആർ കത്തി നിൽക്കുന്ന സമയത്താണ് കേരളത്തിൽ പ്രേം നസീർ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ സൂപ്പർ താരമാണ് അദ്ദേഹം. സ്വന്തമായി പാർട്ടി രൂപികരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതുപേക്ഷിച്ച് കോൺഗ്രസിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയാറല്ലായിരുന്നു,

മകന്റെ വെളിപ്പെടുത്തൽ

മകന്റെ വെളിപ്പെടുത്തൽ

എന്നാൽ പ്രേം നസീറിന് താൽപര്യമില്ലാതിരിന്നിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും മുൻ മുഖ്യമന്ത്രി കരുണാകരനും നടത്തിയ ഭീഷണിക്ക് വഴങ്ങിയാണ് പ്രേം നസീർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയതെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ മകൻ ഷാനവാസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

 കമൽഹാസനും രാഷ്ട്രീയത്തിൽ

കമൽഹാസനും രാഷ്ട്രീയത്തിൽ


തമിഴ്നാട്ടിൽ ഏറ്റവും ഒടുവിലായി രാഷ്ട്രീയ പ്രവേശനം നടത്തിയത് ഉലകനായകൻ കമൽഹാസനാണ്. ചാരു ഹാസന്റെ സഹോദരനാണ് അദ്ദേഹം. മക്കൾ നീതി മയ്യം എന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തോട് തമിഴകം എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മതിയാകും.

English summary
malayalees did not choose prem nazir as chief minister as theey had proper schooling which the tamilians didnot have, says charuhasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X