ചാറ്റിംഗിലൂടെ യുവാക്കളെ വശീകരിക്കും...ശേഷം ലോഡ്ജിലെത്തിക്കും...തൊടുപുഴയിലെ വീരനെ കുടുക്കിയ വിധം !
തൊടുപുഴ: ഇന്റര്‍നെറ്റ് ഉപയോഗം പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വ്യാപകമായതോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളും പെരുകിയത്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി കൊള്ളയടിച്ച വിരുതന്മാരുണ്ട്. ചാറ്റിംഗ് പോലുള്ള വഴികളിലൂടെ മിക്കപ്പോഴും സ്ത്രീകളാണ് ഇത്തരം തട്ടിപ്പുകളില്‍ കൂടുതലായും ഇരയാകാറുള്ളത്. എന്നാല്‍ തൊടുപുഴയില്‍ നടന്നത് നേരെ മറിച്ചാണ്. കേട്ടാല്‍ ഞെട്ടും.

ചാറ്റിംഗ് വഴി ചീറ്റിംഗ്
തൊടുപുഴ സ്വദേശിയായ അലാവുദ്ദീനാണ് കഥയിലെ വില്ലന്‍. യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയിരുന്നത്. ചാറ്റിംഗ് വഴിയാണ് വേലകളെല്ലാം.

അലാവുദ്ദീനെന്ന വിരുതൻ
തൊടുപുഴയില്‍ തന്നെയുള്ള ഒരു യുവാവുമായി അലാവുദ്ദീന്‍ ചാറ്റിങ്ങിലൂടെ പരിചയം സമ്പാദിച്ചു. യുവാവുമായുള്ള ബന്ധം പതിയെ വളര്‍ത്തിയെടുത്ത അലാവുദ്ദീന്‍ ലോഡ്ജ് മുറിയെടുക്കുന്നത് വരെ എത്തിച്ചു കാര്യങ്ങള്‍.

നേരെ ലോഡ്ജിലേക്ക്
തൊടുപുഴ ലോഡ്ജിലാണ് അലാവുദ്ദീന്‍ യുവാവുമൊത്ത് മുറിയെടുത്തത്. കാര്യങ്ങളെല്ലാം കഴിഞ്ഞ് യുവാവ് ഉറങ്ങുന്നതിനിടെ അലാവുദ്ദീന്‍ പണി പറ്റിച്ചു. ലാപ്ടോപ്, എടിഎം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ മോഷ്ടിച്ച് കടന്നുകളഞ്ഞു.

പണത്തിന് ഭീഷണി
അത് കൊണ്ടും തീര്‍ന്നില്ല. യുവാവിന്റെ ലാപ്ടോപ്പില്‍ ഉണ്ടായിരുന്ന ചില ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിയും തുടങ്ങി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നായിരുന്നു ആവശ്യം.

ചാറ്റിംഗ് കെണിയൊരുക്കി
കളി പരിധി വിട്ടതോടെ യുവാവ് അലാവുദ്ദീനെ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവാവ് പരാതിയുമായി പോലീസ് സ്റേറഷനിലെത്തി. ചാറ്റിംഗ് കെണിയൊരുക്കി തന്നെ വിരുതനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് തീരുമാനം.

പോലീസാരാ മോൻ
ഇത് പ്രകാരം ചാറ്റിംഗ് വഴി തന്നെ തൊടുപുഴ പോലീസ് അലാവുദ്ദീനെ തെറ്റിദ്ധരിപ്പിച്ച് വിളിച്ച് വരുത്തി. പണം ലഭിക്കുമെന്ന് കരുതി വന്ന ഈ തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ഥിരം ഏർപ്പാടെന്ന്
തൊടുപുഴ സ്റേറഷനിലെ എസ്ഐമാരായ വിസി വിഷ്ണു കുമാര്‍, സുനില്‍ വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. ചാറ്റിംഗ് വഴി ആളെ വിളിച്ചുവരുത്തി പണം തട്ടുന്നത് ഇയാളുടെ സ്ഥിരം ഏര്‍പ്പാടാണത്രേ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications