Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാറ്റിംഗ് പ്രണയമായി; ഡെറാഡൂണ്‍ പെണ്‍കുട്ടി കാമുകനെത്തേടി തലശ്ശേരിയില്‍

തലശ്ശേരി: ചാറ്റിംഗ് വഴി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ കാമുകനെതേടി അവരുടെ നാട്ടിലെത്തുന്നത് ഇപ്പോള്‍ പുതുമയുളള സംഭവം അല്ലാതായി. മൊബൈല്‍ ഫോണിലൂടെയും സോഷ്യല്‍ സൈറ്റുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരാണ് പ്രണയം തലയ്ക്കുപിടിച്ച് ഒടുവില്‍ കാമുകന്മാരെ തേടിയെത്തുന്നത്. പൊതുവെ സമീപ പ്രദേശങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കാമുകിമാരെത്തുന്നതെങ്കില്‍ കഴിഞ്ഞദിവസം തലശ്ശേരിയില്‍ ഒരു പെണ്‍കുട്ടിയെത്തിയത് ഡെറാഡൂണില്‍ നിന്നാണ്.

മഞ്ചേരിയിലുള്ള കാമുകനെ തേടി ട്രെയിനിലെയെത്തിയ പെണ്‍കുട്ടി സ്റ്റേഷന്‍ മാറിയതു മൂലം തലശ്ശേരിയില്‍ ഇറങ്ങുകയായിരുന്നു. റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത കാമുകിയെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തേടിയെത്തിയ യുവാവിനെ ഹാജരാക്കണമെന്ന് ഉത്തരവിട്ട കോടതി ഇവരെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

chatting

ഏറെക്കാലമായി പെണ്‍കുട്ടി മഞ്ചേരി സ്വദേശിയുമായി പ്രണയത്തിലായിട്ടെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട്ടേക്കു തിരിച്ച പെണ്‍കുട്ടി ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷന്‍ വിട്ടത് അറിഞ്ഞില്ലായിരുന്നു. തുടര്‍ന്ന് ഒപ്പം യാത്രം ചെയ്യുകയായിരുന്ന കതിരൂര്‍ സ്വദേശി തലശ്ശേരിയില്‍ വെച്ച് റെയില്‍വേ പോലീസിന് വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി മഞ്ചേരിയിലെ കാമുകന്റെ കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, ഇതു രണ്ടാം തവണയാണ് ഇവര്‍ കാമുകനെ തേടി ഇവിടെയെത്തിയത്. നേരത്തെ മഞ്ചേരി പോലീസ് കസ്്റ്റഡിയിലായ പെണ്‍കുട്ടിയെ സഹോദരന്‍ വന്ന് തിരിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇത്തവണ ആരും വന്നാലും തിരിച്ചുപോകില്ലെന്നാണ് പെണ്‍കുട്ടി പറയുന്നുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+