കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവക്കാട് കൊലപാതകം; സുധീരന്‍ പകപോക്കിയതാണെന്ന് ഗോപപ്രതാപന്‍

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തനിക്കെതിരെ ഉണ്ടായ അച്ചടക്ക നടപടി പകപോക്കലിന്റെ ഭാഗമായാണെന്ന് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന ഗോപപ്രതാപന്‍. 2009ലെ തെരഞ്ഞെടുപ്പില്‍ സുധീരന്‍ മത്സരിക്കുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് പകയുണ്ടാകാന്‍ കാരണമായതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

2009ല്‍ സുധീരന്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയതിനെ താന്‍ വിമര്‍ശിച്ചത് സുധീരന്റെ നിലപാട്മാറ്റത്തെ തുടര്‍ന്നാണ്. മത്സരിക്കാന്‍ ഇല്ലെന്ന് സോണിയാ ഗാന്ധിക്ക് എഴുതിക്കൊടുക്കുകയും പിന്നീട് മത്സരിക്കാന്‍ തയ്യാറാകുകയും ചെയ്തതിനെയാണ് താന്‍ വിമര്‍ശിച്ചത്. ഇതേ തുടര്‍ന്ന് തനിക്ക് സസ്‌പെന്‍ഷനും ലഭിച്ചു.

vm-sudheeran

ഇതിന് പിന്നാലെയാണ് കൊലപാതകക്കേസില്‍ തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തി പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നതെന്ന് ഗോപ പ്രതാപന്‍ ആരോപിച്ചു. പോലീസ് എഫ്‌ഐആര്‍ പോലും വരുന്നതിനു മുന്‍പാണ് സുധീരന്‍ തനിക്കെതിരെ നടപടിയെടുത്തത് എന്നത് സംശയത്തിനിട നല്‍കുന്നതാണ്. താന്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നും ഗോപ പ്രതാപന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ വീട്ടില്‍ കയറി ഭാര്യയ്ക്കും മക്കള്‍ക്കും മുന്നിലിട്ട് കുത്തി കൊലപ്പെടുത്തകയായിരുന്നു. കേസില്‍ മുഖ്യപ്രതി അടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് കൊല നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷവും ഗ്രൂപ്പ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

English summary
Chavakkad congress group murder case; Gopa Prathapan flays Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X