കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കൊടിമരത്തില്‍ ബിജെപിയുടെ കൊടി കെട്ടി; എസ്ഡിപിഐ പ്രവർത്തകന്‍ പിടിയില്‍, സിസിടിവി തെളിവായി

  • By Desk
Google Oneindia Malayalam News

കൊല്ലം: നാട്ടില്‍ അക്രമസംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ചില ക്രിമിനലുകള്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ നടത്താറുണ്ട്. പരസ്പരം ശത്രുതയിലോ, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയോ കഴിയുന്ന രണ്ട് പേരെ ഏറ്റുമുട്ടിക്കാനായി ചിലര്‍ ഓളിഞ്ഞിരുന്ന് തന്ത്രങ്ങള്‍ മെനയും. കാര്യമറിയാതെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ നില്‍ക്കും.

രാഷ്ട്രീയത്തില്‍ ആണ് ഇത്തരം ഏറ്റുമുട്ടിക്കല്‍ തന്ത്രമൊരുക്കുന്നതെങ്കില്‍ അടിപൊട്ടാന്‍ അധികം സമയം ഒന്നും ആവശ്യം വേണ്ടി വരില്ല. രാത്രിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ചും അവര്‍ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍ നശിപ്പിച്ചു ചിലര്‍ നാട്ടില്‍ മനപ്പൂര്‍വം ശ്രമം ഉണ്ടാക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ നാട്ടില്‍ സിപിഎം ബിജെപി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

കൊടിമരത്തില്‍

കൊടിമരത്തില്‍

കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിലനിന്നിരുന്ന സിപിഎം-ബിജെപി വിരുദ്ധത മുതലെടുത്ത് നാട്ടില്‍ അക്രമം സൃഷ്ടിക്കാനായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവിന്റെ നീക്കം. സിപിഎമ്മിന്റെ കൊടിമരത്തില്‍ ബിജെപിയുടെ കൊടികെട്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കുന്ന എന്നതായിരുന്നു യുവാവിന്റെ ലക്ഷ്യം.

എസ്ഡിപിഐ

എസ്ഡിപിഐ

ഇതിനായി മൂന്‍കൂട്ടി കയ്യില്‍ കരുതിയ ബിജെപിയുടെ പതാകയുമായി സിപിഎം കൊടിമരത്തിനെത്തിയ ഷംനാദ് എന്ന യുവാവ് കൊടിമരത്തില്‍ നിന്ന് സിപിഎം കൊടിപറച്ച് ദൂരെകളഞ്ഞു. ശേഷം കൊടിമരത്തില്‍ ബിജെപി പതാക കെട്ടി സ്ഥലം വിടുകയായിരുന്നു. രാത്രിയായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞതുമില്ല.

ബിജെപി കൊടി

ബിജെപി കൊടി

ചൊവ്വാഴ്ച്ച രാത്രിയോടെ നടന്ന സംഭവം പിറ്റേന്ന് രാവിലെയായാണ് സമീപ വാസികള്‍ അറിയുന്നത്. തേവലക്കരയ്ക്ക സമീപം ആലുംമൂട്ടില്‍ കെട്ടിയ ബിജെപിയുടെ കൊടിയാണ് സിപിഎം കൊടിമരത്തില്‍ കെട്ടിയിരിക്കുന്നതെന്ന വിവരം ബിജെപി പ്രവര്‍ത്തകര്‍ തന്നെ പോലീസില്‍ അറിയിച്ചിരിരുന്നു.

പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

നാട്ടുകാര്‍ പറഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപ്പിക്കെതിരെ പ്രതിഷേധം പ്രകടനം നടത്താന്‍ തീരുമാനിച്ചു. പ്രതിഷേധ പ്രകടനം നടത്താന്‍ തുടങ്ങിന്നതിനിടേയാണ് പ്രതിയെ അറസ്റ്റ്‌ചെയ്ത വിവരം പോലീസ് പ്രവര്‍ത്തകരെ അറിയിക്കുന്നത്. ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു.

സിസിടിവി

സിസിടിവി

ചില ഫോണ്‍കോളുകളുടേയും സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടിയത്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താന്‍ കൊടികെട്ടിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

English summary
chavara bjp flag in cpm post sdpi worker arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X