• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചവറ ഉപതിരഞ്ഞെടുപ്പ്;അങ്കം കുറിച്ച് യുഡിഎഫ്!ഷിബു ബേബി ജോൺ സ്ഥാനാർത്ഥി! എൽഡിഎഫിന് പുതുമുഖം

തിരുവനന്തപുരം; കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ യുഡിഎഫിൽ സജീവമായി. കുട്ടനാട് മണ്ഡലത്തിൽ കേരള കോൺഗ്രസിലെ തർക്കം യുഡിഎഫിന് വെല്ലുവിളിയായിരിക്കുകയാണ്. തങ്ങൾ തന്നെ മത്സരിക്കുമെന്നാണ് പിജെ ജോസഫ് വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തള്ളി ജോസ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം രണ്ടാമത്തെ മണ്ഡലമായ ചവറയിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന ആർഎസ്പി യോഗത്തിൽ ഷിബുവിനെ മത്സരിപ്പിക്കാൻ തിരുമാനമായി . ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് കൺവീനർക്കും ചെയർമാനും ആർഎസ്പി നേതൃത്വം കത്ത് നൽകി. ഇതോടെ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ആരാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

 ചവറ മണ്ഡലം

ചവറ മണ്ഡലം

1977 ൽ ചവറ മണ്ഡലം രൂപീകരിച്ചത് മുതൽ ഇടത് വലത് പക്ഷങ്ങൾ മാറി മാറി ഭരിച്ച പാരമ്പര്യമാണ് ചവറയിൽ. കഴി‍ഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു എൽഡിഎഫ് മണ്ഡലം പിടിച്ചത്. അന്ന് 6189 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ വിജയൻ പിള്ള നേടിയത്. വിജയൻ പിള്ള 64666 വോട്ടുകൾ നേടിയപ്പോൾ 58477 വോട്ടുകൾ മാത്രമാണ് ഷിബു ബേബി ജോണിന് ലഭിച്ചത്.

 എൽഡഎഫിന് വേണ്ടി ആര്?

എൽഡഎഫിന് വേണ്ടി ആര്?

പ്രമുഖ വ്യവസായി കൂടിയായിരുന്ന വിജയൻപിള്ള സിഎംപിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. പിന്നീട് സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ അദ്ദേഹം സിപിഎം പ്രതിനിധിയായി. ഇക്കുറി ഷിബു ബേബി ജോണിനെ തന്നെ മണ്ഡലത്തിൽ യുഡിഎഫ് ഇറക്കിയതോടെ ആരാകും എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് ഉറ്റുനോക്കുന്നത്.

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
   വിജയ സാധ്യത ഇല്ലെന്ന്

  വിജയ സാധ്യത ഇല്ലെന്ന്

  വിജയന്‍ പിള്ളയുടെ മകൻ ഡോ സുജിത് വിജയന്‍, ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. സുജിത്ത് മത്സര രംഗത്ത് എത്തിയാലും സിപിഎം ചിഹ്നത്തിലാകും മത്സരിക്കുക. അതേസമയം ഇരുവർക്കും വിജയ സാധ്യത ഇല്ലെന്ന അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയരുന്നുണ്ട്.

   യുഡിഎഫ് പ്രതീക്ഷ

  യുഡിഎഫ് പ്രതീക്ഷ

  അങ്ങനെയെങ്കിൽ മറ്റാരെയെങ്കിലും എൽഡിഎഫ് പരീക്ഷിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഒമ്പതിന് മുൻപ് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഷിബുവിനെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർഎസ്പി കുത്തകയെന്ന് അറിയപ്പെടുന്ന ചവറയിൽ 2001 ലും 2011 ലുമാണ് ഷിബു ബേബി ജോണ്‍ വിജയിച്ചത്.

  യുഡിഎഫ് പ്രതീക്ഷ

  യുഡിഎഫ് പ്രതീക്ഷ

  2006 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. 2011 ല്‍ 65002 വോട്ടുകള്‍ നേടിയാണ് ഷിബു ബേബി ജോണ്‍ എന്‍കെ പ്രേമചന്ദ്രനെ തോല്‍പ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിൽ യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ പ്രവർത്തനങ്ങളും യുഡിഎഫിന് സഹായമാവുമെന്നാണ് വിലയിരുത്തപ്പെടുന്ന

  എൽഡിഎഫ് പ്രചരണം

  എൽഡിഎഫ് പ്രചരണം

  അതേസമയം വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുക. എൻഡിഎയും ഉടൻ യോഗം ചേരുമെന്ന് നേതാക്കൾ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള വാർഡ് തല പ്രവർത്തനങ്ങൾ പാർട്ടി തുടങ്ങിയെന്നും ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

  എനിക്ക് തെറ്റി.. ലോക്ക് ഡൗണിൽ നേട്ടം കൊയ്യാത്ത രാജ്യം ഇന്ത്യ മാത്രം.. മോദി മറുപടി പറയണമെന്ന് ചിദംബരം

  സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് ജോസഫ്; കുട്ടനാട്ടിലും പാലാ മോഡൽ തമ്മിലടി? യുഡിഎഫിന് തലവേദന

  കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്

  English summary
  Chavara by-election; Shibu Baby John will be UDF candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X