കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പുകളുണ്ടായേക്കില്ല, സാധ്യത തളളി ടിക്കാറാം മീണ!

Google Oneindia Malayalam News

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യത മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തളളി. രാജ്യത്ത് കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിടയില്ല എന്നാണ് സൂചന.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയന്‍ പിളളയുടെ മരണത്തോടെ ചവറ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. കുട്ടനാട്ടില്‍ മുന്നണികള്‍ തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്താനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നതിനിടെയാണ് കൊവിഡ് വൈറസ് ബാധ ഉണ്ടായത്.

election

ജനപ്രതിനിധി ഒഴിവ് വന്ന മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിയമസഭയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ആവശ്യമാണ്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ കാലാവധി ഇനി ഒരു വര്‍ഷം മാത്രമാണ്. 2021 മെയ് 25ന് പിണറായി വിജയന്‍ സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കും. അതിനാല്‍ മെയ് 25ന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണം.

എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണ്. മെയ് 3 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാലും അത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ച് ജനജീവിതം സാധാരണ ഗതിയിലേക്ക് തിരികെ എത്താന്‍ കൂടുതല്‍ സമയമെടുക്കും.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തുക സാധ്യമല്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ലോക്ഡൗണിന് ശേഷം ഉപതിരഞ്ഞെടുപ്പിനുളള സാഹചര്യം പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കില്ല. മെയ് മൂന്നിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. കുട്ടനാട്ടിലും ചവറയിലും മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്താനുളള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുമുണ്ടായേക്കില്ല.

English summary
Chavara, Kuttanad bypolls likely to be dropped, Says Tikaram Meena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X