കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ വിജയന്‍ പിള്ള എംഎല്‍എ അന്തരിച്ചു; ചവറയുടെ ആദ്യ ആര്‍എസ്പി ഇതര പ്രതിനിധി

Google Oneindia Malayalam News

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ കരള്‍ രോഗ ബാധയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ചവറയില്‍ നിന്നുള്ള ആദ്യ ആര്‍എസ്പി ഇതര എംഎല്‍എയാണ് എന്‍ വിജയന്‍ പിള്ള. 2016 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയായിരുന്നു ഇടത് സ്വതന്ത്രനായി മത്സരിച്ച വിജയന്‍ പിള്ള പരാജയപ്പെടുത്തിയത്.

മിഷന്‍ രാജ്യസഭ തുടങ്ങി ബിജെപി.... ഒഡിഷയില്‍ അപ്രതീക്ഷിത നീക്കം, നാല് സീറ്റില്‍ ട്വിസ്റ്റ്!!മിഷന്‍ രാജ്യസഭ തുടങ്ങി ബിജെപി.... ഒഡിഷയില്‍ അപ്രതീക്ഷിത നീക്കം, നാല് സീറ്റില്‍ ട്വിസ്റ്റ്!!

ആര്‍എസ്പിയിലൂടെയാണ് എന്‍ വിജയന്‍ പിള്ള പൊതുപ്രവര്‍ത്തന രംഗത്തക്ക് കടന്നു വരുന്നത്. 1979 മുതല്‍ 2000 വരെയുള്ള 21 വര്‍ഷം ചവറ പഞ്ചായത്തിലെ ആര്‍എസ്പി അംഗമായിരുന്നു. 2000-20005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. ആര്‍എസ്പിയില്‍ ബേബി ജോണ്‍ വിഭാഗ നേതാവായിരുന്ന അദ്ദേഹം. പിന്നീട് ബേബി ജോണ്‍ മരിച്ചതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ കെ കരുണാകരനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഭാഗമായി.

chavra-

പിന്നീട് ഡിഐസി കോണ്‍ഗ്രസ് ലയിച്ചപ്പോള്‍ വിജയന്‍ പിള്ള കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്‍റായിരുന്ന വിഎം സുധീരനോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുമുണ്ടായ ഭിന്നതക്കൊടുവിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തോടൊപ്പമായിരുന്നു അദ്ദേഹം തന്‍റെ തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതം മുന്നോട്ടു കൊണ്ടുപോയത്.

കൊറോണ ഭീതി: ഐപിഎല്‍ മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി, തീരുമാനം ഉടനുണ്ടാവും!!കൊറോണ ഭീതി: ഐപിഎല്‍ മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി, തീരുമാനം ഉടനുണ്ടാവും!!

2016 ല നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച വിജയന്‍ പിള്ള കന്നി അങ്കത്തില്‍ നിയമസഭയിലേക്ക് വിജയിച്ച് കയറി. ആര്‍എസ്പിയുടെ കുത്തക മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വിജയന്‍ പിള്ളയുടെ വിജയം. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്‍ നരാണയണ പിള്ളയുടെ പാത പിന്‍തുടര്‍ന്നാണ് രാഷ്ട്രീയത്തിലെത്തിയത് ഭാര്യ: സുമ, മക്കള്‍: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍.

English summary
Chavara MLA Vijayan Piilai passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X