ചവിട്ടുനാടക മേളയുമായി കൊച്ചി ബിനാലെ
കൊച്ചി: ചവിട്ടുനാടകം നിങ്ങള്‍ കണ്ടിട്ടുണ്ടോ? അധികമാരും കാണാന്‍ വഴിയില്ല, കേട്ടറിവല്ലാതെ നിങ്ങള്‍ അങ്ങനെ ഒരു കലാരൂപം നേരിട്ട് കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ കൊച്ചി മുസ്സിരിസ് ബിനാലെ അതിനും അവസരം ഒരുക്കുകയാണ്. ഇന്ത്യയുെട ഏക പരമ്പരാഗത നാടകരൂപം കൊച്ചി ബിനാലെയില്‍ ഒരുക്കുന്നു. കൊച്ചിമുസ്സിരിസ് ബിനാലെയും എസ്എസിയും ചേര്‍ന്നാണ് ചുവടി ഫെസ്റ്റ് എന്നു പേരിട്ടിരിക്കുന്ന മേള ഒരുക്കുന്നത്.
ചവിട്ടുനാടകത്തിന്റെ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പുരാണകഥ അരങ്ങിലെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഗോതുരുത്തില്‍ ചുവടി ഫെസ്റ്റ് അരങ്ങേറുന്നത്. 30 വരെ നാടകം പ്രദര്‍ശിപ്പിക്കും. പണ്ഡിറ്റ് ഗോപാല്‍ പ്രസാദ് ദുബൈയും, മോഹിനിയാട്ടം ആചാര്യ കലാമണ്ഡലം സത്യഭാമയും ചേര്‍ന്ന് പരമ്പരാഗത കപ്പലോട്ടക്കാല നാടകരൂപമായ ചവിട്ടുനാടക മേള ഉദ്ഘാടനം ചെയ്യും.

ശബരിമല അയ്യപ്പനെ ആസ്പദമാക്കിയ നാടകമാണ് ആദ്യദിവസം അരങ്ങേറുക. മുന്‍ സാംസ്കാരിക വകുപ്പുമന്ത്രി എം.എ.ബേബി എംഎല്‍എ, ഹൈബി ഈഡന് എംഎല്‍എ, കോട്ടപ്പുറം ബിഷപ് റവ. ഡോ. ജോസഫ് കരിക്കാശ്ശേരി, കൊച്ചിന് ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
അഞ്ച് ചവിട്ടുനാടകത്തിലെയും ഗാനങ്ങള്‍ മലയാളത്തില്‍ ആയിരിക്കും എന്നതും പ്രത്യേകതയാണ്. ഗോതുരുത്ത്, കുറമ്പത്തുരുത്ത്, തുരുത്തിപ്പുറം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ കലാസമിതികളാണ് അഞ്ചുദിവസങ്ങളിലായി വ്യത്യസ്ത കഥകള്‍ വേദിയില്‍ അവതരിപ്പിക്കുക.

പോര്‍ച്ചുഗീസുകാര്‍ മലബാര്‍ തീരത്ത് എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് 16ാം നൂറ്റാണ്ടില്‍ ഉരുവംകൊണ്ടതാണ് ചവിട്ടുനാടകം. യൂറോപ്യന്‍ ബാലെകളില്‍ നിന്ന് ഉള്‍ക്കൊണ്ട സൗന്ദര്യബോധവും വസ്ത്രാലങ്കാരവും കൂട്ടിച്ചേര്‍ത്ത് മിഷണറിയായ ചിന്നത്തമ്പി അണ്ണാവിയാണ് ഈ കലാരൂപം യാഥാര്‍ഥ്യമാക്കിയത്. കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും ചവിട്ടുനാടക മേള ഒരുക്കുക.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications