കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചവിട്ടുനാടക മേളയുമായി കൊച്ചി ബിനാലെ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ചവിട്ടുനാടകം നിങ്ങള്‍ കണ്ടിട്ടുണ്ടോ? അധികമാരും കാണാന്‍ വഴിയില്ല, കേട്ടറിവല്ലാതെ നിങ്ങള്‍ അങ്ങനെ ഒരു കലാരൂപം നേരിട്ട് കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ കൊച്ചി മുസ്സിരിസ് ബിനാലെ അതിനും അവസരം ഒരുക്കുകയാണ്. ഇന്ത്യയുെട ഏക പരമ്പരാഗത നാടകരൂപം കൊച്ചി ബിനാലെയില്‍ ഒരുക്കുന്നു. കൊച്ചിമുസ്സിരിസ് ബിനാലെയും എസ്എസിയും ചേര്‍ന്നാണ് ചുവടി ഫെസ്റ്റ് എന്നു പേരിട്ടിരിക്കുന്ന മേള ഒരുക്കുന്നത്.

ചവിട്ടുനാടകത്തിന്റെ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പുരാണകഥ അരങ്ങിലെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഗോതുരുത്തില്‍ ചുവടി ഫെസ്റ്റ് അരങ്ങേറുന്നത്. 30 വരെ നാടകം പ്രദര്‍ശിപ്പിക്കും. പണ്ഡിറ്റ് ഗോപാല്‍ പ്രസാദ് ദുബൈയും, മോഹിനിയാട്ടം ആചാര്യ കലാമണ്ഡലം സത്യഭാമയും ചേര്‍ന്ന് പരമ്പരാഗത കപ്പലോട്ടക്കാല നാടകരൂപമായ ചവിട്ടുനാടക മേള ഉദ്ഘാടനം ചെയ്യും.

chavittunadakam

ശബരിമല അയ്യപ്പനെ ആസ്പദമാക്കിയ നാടകമാണ് ആദ്യദിവസം അരങ്ങേറുക. മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ.ബേബി എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, കോട്ടപ്പുറം ബിഷപ് റവ. ഡോ. ജോസഫ് കരിക്കാശ്ശേരി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

അഞ്ച് ചവിട്ടുനാടകത്തിലെയും ഗാനങ്ങള്‍ മലയാളത്തില്‍ ആയിരിക്കും എന്നതും പ്രത്യേകതയാണ്. ഗോതുരുത്ത്, കുറമ്പത്തുരുത്ത്, തുരുത്തിപ്പുറം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ കലാസമിതികളാണ് അഞ്ചുദിവസങ്ങളിലായി വ്യത്യസ്ത കഥകള്‍ വേദിയില്‍ അവതരിപ്പിക്കുക.

show

പോര്‍ച്ചുഗീസുകാര്‍ മലബാര്‍ തീരത്ത് എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് 16ാം നൂറ്റാണ്ടില്‍ ഉരുവംകൊണ്ടതാണ് ചവിട്ടുനാടകം. യൂറോപ്യന്‍ ബാലെകളില്‍ നിന്ന് ഉള്‍ക്കൊണ്ട സൗന്ദര്യബോധവും വസ്ത്രാലങ്കാരവും കൂട്ടിച്ചേര്‍ത്ത് മിഷണറിയായ ചിന്നത്തമ്പി അണ്ണാവിയാണ് ഈ കലാരൂപം യാഥാര്‍ഥ്യമാക്കിയത്. കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും ചവിട്ടുനാടക മേള ഒരുക്കുക.

English summary
chavittunatakam fest to stage in kochi muziris biennale start on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X