കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ വഞ്ചനാകേസിൽ മഞ്ജു വാര്യർ ചതിക്കപ്പെട്ടോ? ഫൗണ്ടേഷനെ പറ്റി സംശയങ്ങൾ... അഭിഭാഷകന്റെ കുറിപ്പ്

Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചിച്ചു എന്നൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ പരാതിയില്‍ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ജൂലായ് 15 ന് ആയിരുന്നു ഹാജാരാകന്‍ നോട്ടീസ് നല്‍കിയിരുന്നത്.

മഞ്ജു വാര്യര്‍ ഹാജരാകുമോ? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണംമഞ്ജു വാര്യര്‍ ഹാജരാകുമോ? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണം

പക്ഷേ, ഇത്തവണയും മഞ്ജു വാര്യര്‍ ഹാജരായിരുന്നില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു. വിഷയത്തില്‍ തനിക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് കത്ത് മുഖേന മഞ്ജു വാര്യര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മഞ്ജു വാര്യര്‍ ഇത്തരം ഒരു കുരുക്കില്‍ പെടാനുള്ള സഹചര്യം എന്തായിരുന്നു എന്നത് ചില സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ള അഭിഭാഷകനായ ശ്രീജിത്ത് പെരുമന എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ശ്രീജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

മഞ്ജു വാര്യര്‍ വഞ്ചിക്കപ്പെട്ടോ?

മഞ്ജു വാര്യര്‍ വഞ്ചിക്കപ്പെട്ടോ?

'വയനാട്ടിലെ "ചാരിറ്റി വഞ്ചന", മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഏറുന്നു !'- ഇങ്ങനെ ആണ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫൗണ്ടേഷന്റെ മുൻ പ്രവർത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് കഴിഞ്ഞ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻ മാറണമെന്നും അവർ നിരപരാധിയാണെന്നും അറിയിച്ചിരുന്നു എന്നും ശ്രീജിത്ത് ആദ്യമേ പറയുന്നുണ്ട്.

കേസിന്റെ സാഹചര്യം

കേസിന്റെ സാഹചര്യം

1.88 കോടി രൂപ മുതൽമുടക്കിൽ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് രേഖാമൂലം വാഗ്‌ദാനം നൽകി വിശ്വാസ വഞ്ചന നടത്തിയ മഞ്ജു വാര്യർ ഫൗണ്ടേഷൻ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയും വിവാദമായപ്പോൾ 10 ലക്ഷം രൂപ നൽകി അനുരഞ്ജനം നടത്തുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ട്രൈബൽ മന്ത്രാലയത്തിന് പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആളുടെ ടെലിഫോൺ കോൾ ലഭിച്ചത്.

മഞ്ജു വാര്യർ അറിയാതെ?

മഞ്ജു വാര്യർ അറിയാതെ?

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജുവാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് അവർ പറയുന്നത്. ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.' മുൻകാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ സംഘടനയിൽ ഇല്ല, മഞ്ജുവാര്യർ ഇതിൽ തീർത്തും നിരപരാധിയാണ്. ആരൊക്കെയോ ചേർന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയിടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നിൽക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്" അവർ പറഞ്ഞു.

ചതിച്ചത് ആര്?

ചതിച്ചത് ആര്?

മഞ്ജുവാര്യരുടെ പേരിലുള്ള സംഘടനയിൽ മഞ്ജുവാര്യരെ ചതിച്ചത് ആരാണ്, എന്തിനാണ് എന്ന ചോദ്യങ്ങൾക്കൊന്നും അവർ വ്യക്തമായ മറുപടി നൽകിയില്ല. ആവശ്യത്തിലേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മാഡം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും വലിയൊരു തുക ചരിറ്റിക്കായി മാറ്റിവെക്കാറുണ്ടെന്നും അവർ പറയുന്നു.

എന്തൊക്കെയാണ് പ്രശ്നങ്ങൾ

എന്തൊക്കെയാണ് പ്രശ്നങ്ങൾ

സംഭവത്തിൽ ആദിവാസികളുമായി മഞ്ജുവാര്യർ ഒത്തുതീർപ്പിലെത്തിയെങ്കിലും ആദിവാസികളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയതും, ആദിവാസി വീടുകളിലെത്തി അനധികൃത സർവ്വേ നടത്തിയതും, സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ അനധികൃതമായി മാറ്റിയതും, ഫൗണ്ടേഷന്റെ ലെറ്റർ പാഡിൽ കലക്റ്റർക്കും, ട്രൈബൽ മന്ത്രിക്കും, പനമരം പഞ്ചായത്തിനും കത്ത് നൽകിയതും, പഞ്ചായത്ത് ഭരണസമിതിയിൽ പാസാക്കിയെടുത്തതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിശദ വിവരങ്ങൾ ലഭിക്കാനായി കലക്റ്ററേറ്റിലും പഞ്ചായത്തിലും കത്തുകൾ നൽകിയിട്ടുണ്ട്.

വ്യക്തിപരമായ പ്രശ്നമല്ല

വ്യക്തിപരമായ പ്രശ്നമല്ല

ഈ സാഹചര്യത്തിൽ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തൽ ഗൗരവകാരമാണ്. പരാതി നൽകാനായി ആരെങ്കിലും എന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തിൽ ആരൊക്കെയോ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നൽകുന്നത്.

എന്നാൽ എന്റെ സ്വദേശമായ വയനാട്ടിൽ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീർത്തും പൊതുതാത്പര്യം മുൻനിർത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും സാംബന്ധിച്ച കര്യങ്ങൾ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി യാതൊരു വിദ്വേഷമോ താത്പര്യമോ പരാതിക്കാരന്നെ നിലയിൽ മഞ്ജുവാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചു.

പരാതിയുടെ കാര്യങ്ങൾ മഞ്ജുവാര്യരെ അറിയിക്കുമെന്നും വ്യക്തമായ മറുപടി അവർ നൽകുമെന്നും അറിയിച്ചാണ് അവർ സംസാരം അവസാനിപ്പിച്ചത്.

ഇതൊരു പാഠമാകണം

വാൽ : കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരാലും, സർക്കാറുകളാലും, കോർപ്പറേറ്റുകളാലും ചൂഷണം ചെയ്യപ്പെടുന്ന ജനതയെ സഹാനുഭൂതിയുടെ പേരിൽ മുതലെടുത്ത് മാർക്കറ്റ് ചെയ്ത ശേഷം കേവലം നക്കാപ്പിച്ച നൽകി കോംപ്രമൈസ് ചെയ്ത് മുതലെടുക്കാമെന്ന മോഹവുമായി ചുരം കയറുന്ന എല്ലാ പ്രിവിലേജ്ഡ് മേലാളന്മാർക്കും ഇതൊരു പാഠമാകണം. സംഭവത്തിൽ ഒരു വ്യക്തയുണ്ടാകാനായി പൊതുജന താത്പര്യർത്ഥം നിയമ പോരാട്ടങ്ങൾ തുടരും

English summary
Cheating allegation against Manju Warrier: Advocate raises serious concerns about Manju Warrier Foundation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X