കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാറിനെതിരെ ഒന്നരക്കോടിയുടെ വഞ്ചന കേസ്; അറസ്റ്റ് ഉടന്‍?

Google Oneindia Malayalam News

കൊച്ചി/തൊടുപുഴ: റിപ്പോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നികേഷിനും ഭാര്യ റാണിയ്ക്കും എതിരെയാണ് കേസ്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന ലാലി ജോസഫ് ആണ് പരാതിക്കാരി. ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.

ഇടുക്കി എസ്പിയ്ക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും ആക്ഷേപമുണ്ട്.

ലാലി ജോസഫ്

ലാലി ജോസഫ്

തൊടുപുഴയിലെ കോണ്‍ഗ്രസ് നേതാവായ സിപി മാത്യുവിന്റെ ഭാര്യ ലാലി ജോസഫ് ആണ് പരാതിക്കാരി. ചാനലില്‍ പദവിയും വലിയ ശതമാനം ഓഹരിയും നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി.

ഒന്നരക്കോടി രൂപ

ഒന്നരക്കോടി രൂപ

ഒന്നരക്കോടി രൂപ ചാനല്‍ തുടങ്ങാനായി നികേഷിന് നല്‍കിയെന്ന് പറയുന്നു. എന്നാല്‍ ഓഹരികളുടെ കാര്യത്തില്‍ വഞ്ചിച്ചു എന്നാണ് പരാതി.

വൈസ് ചെയര്‍മാന്‍

വൈസ് ചെയര്‍മാന്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ലാലി ജോസഫ്. ഓഹരി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന പരാതിയിലാണ് നികേഷ് കുമാറിനും ഭാര്യയ്ക്കും എതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

അറസ്റ്റ് ഉടന്‍

അറസ്റ്റ് ഉടന്‍

വഞ്ചന കേസ് ആയതിനാല്‍ നികേഷ് കുമാറിനേയും റാണിയേയും ഉടന്‍ അറസ്റ്റ് ചെയ്‌തേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനെ ചെറുക്കാനുള്ള ശ്രമം തുടങ്ങിയതായും സൂചനകളുണ്ട്.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

റിപ്പോര്‍ട്ടറില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ലാലിയുടെ പരാതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാഗ്ദാന ലംഘനം

വാഗ്ദാന ലംഘനം

ചെന്നിതല ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കൂടി പാലിക്കാതെ ആയതോടെയാണ് ലാലി ജോസഫ് പരാതിയുമായി പോലീസിനെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎം അനുഭാവം

സിപിഎം അനുഭാവം

അടുത്തിടെയായി നികേഷ് കുമാറും സിപിഎമ്മും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മിനൊപ്പമാണുള്ളത്. അവര്‍ക്കൊപ്പം തന്നെയാണ് നികേഷ് കുമാറും.

സിപിഎം സ്ഥാനാര്‍ത്ഥി

സിപിഎം സ്ഥാനാര്‍ത്ഥി

വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും എന്ന രീതിയില്‍ പ്രചാരണമുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നായിരിയ്ക്കും ഇതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി ചാനല്‍?

പാര്‍ട്ടി ചാനല്‍?

അടുത്തിടെയായി കൈരളി ചാനലിനെ വെല്ലുന്ന രീതിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് എന്നൊരു ആക്ഷേപമുണ്ട്.

നികേഷിനെ കുരുക്കാന്‍

നികേഷിനെ കുരുക്കാന്‍

നികേഷ് കുമാറിന് സിപിഎമ്മിനോടുള്ള അടുപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരെ താത്പര്യമില്ലാത്ത കാര്യമാണ്. അതോടൊപ്പം നികേഷ് മത്സരിയ്ക്കുന്നു എന്ന വാര്‍ത്ത കൂടി വരുമ്പോള്‍, ഇപ്പോഴത്തെ കേസിന് പിന്നില്‍ പകപോക്കലാണെന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

English summary
Cheating Case against Reporter TV MD MV Nikesh Kumar and wife Rani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X