കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ്ബാങ്കിന്റെ എംബ്ലം ഉണ്ടാക്കി ഫേസ്ബുക്കിലൂടെ തട്ടിപ്പ്; പടുപ്പിലെ അധ്യാപികയുടെ 12.47 ലക്ഷം രൂപ കവര്‍ന്നു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പടുപ്പിലെ അധ്യാപികയുടെ പന്ത്രണ്ട്‌ലക്ഷത്തിനാല്‍പത്തിയേഴായിരം രൂപ തട്ടിയെടുത്തതായി പരാതി. ബേഡകം പൊലീസിന് പരാതി ലഭിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങി. ജോണ്‍ബ്ലാങ്ക് എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉടമയാണ് പണം തട്ടിയത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും വാട്‌സ്ആപിലൂടെ ചാറ്റിംഗ് നടത്തുകയും ചെയ്ത അധ്യാപികയോട് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയത്. വിദേശത്ത് നിന്ന് മൂന്ന് കോടി രൂപ അക്കൗണ്ടിലേക്ക് വഴിമാറിയെത്തിയിട്ടുണ്ടെന്നും നികുതി അടച്ചാല്‍ പണം കൈമാറാമെന്നുമായിരുന്നു അറിയിച്ചത്.

facebook1

ആദ്യം ഒന്നരലക്ഷം രൂപ അടച്ചു. പിന്നീട് നാലു ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് നികുതി എന്ന വ്യാജേന പണം അടക്കാന്‍ ആവശ്യപ്പെട്ടു. മൊത്തം 12.47 ലക്ഷം രൂപ അടച്ചു. എന്നിട്ടും മൂന്ന് കോടി വരാതായതോടെയാണ് അധ്യാപികക്ക് താന്‍ ചതിയില്‍പെട്ടുവെന്ന് മനസ്സിലായത്. പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി, മിസോറാം എന്നിവിടങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി. അക്കൗണ്ടുകളെല്ലാം വ്യാജമാണ്. പല അധ്യാപകരോടും കടം വാങ്ങിയാണത്രെ അടച്ചത്. അതിനാല്‍ തന്നെ തട്ടിപ്പ് ബോധ്യമായതോടെ പലരും അധ്യാപികയോട് പണം തിരിച്ചുചോദിച്ചു. സ്‌കൂളില്‍ നിന്ന് അധ്യാപികയെ പുറത്താക്കിയതായും വിവരമുണ്ട്.

English summary
Cheating by creating emblem of reserve bank through facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X