ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും, ഇമെയിൽ വിലാസവും പരിശോധിക്കാം: പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
ദില്ലി: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ), പൗരന്മാർക്ക് ആധാറിനൊപ്പം ചേർത്തിട്ടുള്ള അവരുടെ മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ അവസരം നൽകുന്നു.
ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) 'വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ' ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും. പൗരൻമാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഈ സംവിധാനം സഹായിക്കും.

പൗരന്മാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ മാത്രമേ ആധാറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിക്കാൻ ഇതുവഴി കഴിയും. ഒരു പ്രത്യേക മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് പൗരനെ അറിയിക്കുകയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സൗകര്യം നൽകുകയും ചെയ്യും.
മൊബൈൽ നമ്പർ ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, 'നിങ്ങൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ രേഖകൾക്കൊപ്പം ഇതിനകം പരിശോധിച്ചു' എന്നതുപോലുള്ള ഒരു സന്ദേശം കാണാനാകും. ഒരു പൗരന് അവർ എൻറോൾമെന്റ് സമയത്ത് നൽകിയ മൊബൈൽ നമ്പർ ഓർമ്മയില്ലെങ്കിൽ, മൊബൈലിന്റെ അവസാന മൂന്ന് അക്കങ്ങൾ മൈ ആധാർ പോർട്ടലിലോ mAadhaar ആപ്പിലോ വെരിഫൈ ആധാർ എന്ന സംവിധാനത്തിലൂടെ പരിശോധിക്കാം.
ഒരാൾ, ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനോ ഇമെയിൽ/മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാവുന്നതാണ്.
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ
യു ഐ ഡി എ ഐ വെബ്സൈറ്റ് സന്ദർശിക്കുക. ആധാർ അപ്ഡേറ്റ് ടാബിൽ ക്ലിക്ക് ചെയ്ത് ആധാർ സെൽഫ് സർവ്വീസ് പോർട്ടലിലേക്ക് പോവുക. ആധാർ നമ്പറും കാപ്ചയും രേഖപ്പെടുത്തിയതിനു ശേഷം ഒ ടി പിക്ക് വേണ്ടി കാത്തിരിക്കുക. നിങ്ങളുടെ പഴയ ഫോൺ നമ്പറിലേക്ക് ഒ ടി പി അയയ്ക്കുന്നത് ആയിരിക്കും. ഒ ടി പി രേഖപ്പെടുത്തിയാൽ ഒരു പുതിയ പേജിലേക്ക് പോകും. ചോദിക്കുന്ന കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തുക.
സെലക്ട് ഫീൽഡ് ടു അപ്ഡേറ്റ് എന്നിടത്ത് മൊബൈൽ നമ്പർ തെരഞ്ഞെടുക്കുക. പുതിയ മൊബൈൽ നമ്പർ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷന്‍ മെസേജ് വരുന്നതായിരിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications