ഇന്നും മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില: തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വര്‍ധിക്കുമോയെന്ന് ആശങ്ക
ദില്ലി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാത്ത മറ്റൊരു ദിവസം കൂടി. ദേശീയ തലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 90.40 രൂപയും ഡീസലിന് ലിറ്ററിന് 80.73 രൂപയുമാണ് വിലവരുന്നതെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയില്‍ ഇതേ നിരക്കായിരുന്നു. മുംബൈയിൽ പെട്രോളിന്റെ വില ലിറ്ററിന് 96.83 രൂപയും ഡീസലിന് ലിറ്ററിന് 87.81 രൂപയുമാണ് നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈയില്‍ പെട്രോളിന് 92.43 രൂപയും ഡീസലിന് 85.75 രൂപയുമാണ് വില. കൊല്‍ക്കത്തിയിലേക്ക് എത്തുമ്പോള്‍ ഇത് യഥാക്രമം 90.62, 83.61 എന്ന നിരക്കിലാവുന്നു. നിലവിൽ നാല് മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയര്‍ന്ന ഇന്ധനവില മുംബൈയിലാണ്. മൂല്യവർധിത നികുതിയിലെ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്കിലെ വ്യത്യാസത്തിനും കാരണം.

Recommended Video
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോള്‍ നിരക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം - 92.41, കൊല്ലം - 91.71, പത്തനംതിട്ട - 91.39, ആലപ്പുഴ - 90.76, കോട്ടയം -90.80, ഇടുക്കി - 91.90, എറണാകുളം - 90.65, തൃശൂർ -91.27, പാലക്കാട് - 91.90, മലപ്പുറം -91.17, കോഴിക്കോട് -91.19, കണ്ണൂർ -90.82, വയനാട്- 92.08, കാസർകോട് - 90.89
ഏപ്രിൽ 15 വ്യാഴാഴ്ച്ച ഇന്ധന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ നിരക്കുകള്‍ വര്‍ധനവുണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications