കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാലയങ്ങള്‍ കേരളത്തെ സാംസ്‌കാരിക പുരോഗതിയിലേക്ക് നയിച്ചു : മന്ത്രി എകെ ശശീന്ദ്രന്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര : വര്‍ഷങ്ങള്‍ക്കു മുമ്പ് യാതൊന്നുമാഗ്രഹിക്കാതെ ഒരു പറ്റം
അക്ഷരസ്‌നേഹികള്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചതുകൊണ്ടാണ് കേരളം സാംസ്‌കാരികപുരോഗതി കൈവരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.നാട്ടിന്‍പുറത്തെ കുട്ടികള്‍ രണ്ടക്ഷരം പഠിച്ച് കണ്ണുതെളിയട്ടെ എന്നാണ് ആ അക്ഷര സ്‌നേഹികള്‍ ആഗ്രഹിച്ചത്. അന്നത്തെ തലമുറയെ ഇന്നത്തെക്കാള്‍
സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തിയത് ഇവരുടെ പ്രവര്‍ത്തനങ്ങളായിരുന്നു.
വിദ്യാലയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളെ
പോലെ ഇരുട്ടിന്റെ ദുരന്തം പേറി നടക്കുന്ന നാടായിമാറിപ്പോകുമായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

aksasendrn

ചീക്കിലോട് യുപി സ്‌കൂള്‍ 120ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎംനശീദ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ സുരേഷ്
ബാബുവിനും, വിവിധ മത്സര വിജയികള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി. കെ
സോമന്‍, എന്‍ അബ്ദുല്‍ ഹമീദ്, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ടിവി ഭരതന്‍,
സിവി കുഞ്ഞിരാമന്‍, കെകെ നാരായണന്‍, ടിഎം അഷ്‌റഫ്, മുത്തു തങ്ങള്‍,
ചന്ദ്രന്‍ പീറ്റക്കണ്ടി, എടവന മൂസ, മണ്ണില്‍ രാജന്‍, എന്‍കെ. സുധ, കെ
സന്തോഷ്, കെപി അനിത, മുഹമ്മദ് ആദില്‍, നാണു ആയഞ്ചേരി സംസാരിച്ചു.

85-ാം വയസ്സിലും നാടക സംവിധാനം; പ്രായം കലയ്ക്ക് വഴിമാറി.. വ്യത്യസ്തനായി മലപ്പുറത്തിൻറെ അപ്പച്ചൻ85-ാം വയസ്സിലും നാടക സംവിധാനം; പ്രായം കലയ്ക്ക് വഴിമാറി.. വ്യത്യസ്തനായി മലപ്പുറത്തിൻറെ അപ്പച്ചൻ

ദേശീയപാത അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ദേശീയപാത അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍

English summary
cheekilod up school celebrate its 120 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X