കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീമേനിയിലെ കൊല: വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപികയെ കൊല്ലുകയും ഭര്‍ത്താവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് വീട് കൊള്ളയടിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. പറശ്ശിനിക്കടവിലെ ക്ഷേത്രത്തിന്റെ ക്യാമറയിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

പ്രതികള്‍ മുഖംമൂടി വാങ്ങിയത് പറശ്ശിനിക്കടവിലെ ഒരു കടയില്‍ നിന്നാണെന്ന് സംശയിക്കുന്നതിനാലാണ് ആ കടയിലേക്ക് തിരിഞ്ഞുള്ള ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. ഓരോ ദൃശ്യങ്ങളും വീണ്ടെടുത്ത് പരിശോധിക്കുന്നത് പ്രയാസകരമാണെങ്കിലും പ്രതികളെ കണ്ടെത്താനുള്ള തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചെന്നൈയിലെ ഒരു ലാബില്‍ നിന്നാണ് ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. 15 ദിവസം മാത്രമേ ഹാര്‍ഡ് ഡിസ്‌ക്കില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിവെക്കാറുള്ളു.

murder

പിന്നീട് ഇവ മായിച്ചുകളഞ്ഞ് വീണ്ടും രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ള സി.സി.ടി.വി ക്യാമറയാണ് പറശ്ശിനിക്കടവിലുള്ളത്. മായ്ച്ചുകളയപ്പെട്ട ദൃശ്യങ്ങളാണ് ചെന്നൈയിലെ ലാബില്‍ നിന്ന് കണ്ടെടുത്തത്. പഴയതടക്കം മൂന്നിരട്ടിയിലേറെ ദൃശ്യങ്ങളാണ് വീണ്ടെടുക്കപ്പെട്ടവയിലുള്ളത്. കൂടാതെ തീയതി വെച്ചുള്ള ഫയല്‍ നെയിമും മാറിയിട്ടുണ്ട്. അതിനാല്‍ ഓരോ ദൃശ്യങ്ങളും എടുത്ത് പരിശോധിക്കുക മാത്രമേ നിവൃത്തിയുള്ളു. നിരവധി പൊലീസുകാരെ ഒന്നിച്ചിരുത്തിയാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

 ചങ്ങരംകുളത്ത് ആറ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയത് ചെറുവഞ്ചിയില്‍ കൂടുതല്‍ പേര്‍ കയറിയതും അപ്രതീക്ഷിതമായുണ്ടായ കാറ്റും ചങ്ങരംകുളത്ത് ആറ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയത് ചെറുവഞ്ചിയില്‍ കൂടുതല്‍ പേര്‍ കയറിയതും അപ്രതീക്ഷിതമായുണ്ടായ കാറ്റും

English summary
cheemeni murder; investigating the videos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X