കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീമേനി കൊല: പിക്കപ്പ് വാന്‍ മാതളനാരങ്ങ കച്ചവടക്കാരുടേത്; കൊലയുമായി ബന്ധമില്ല, അന്വേഷണ സംഘം സാംഗ്ലിയില്‍ നിന്ന് മടങ്ങി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകി(67)യെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് കളത്തേര കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് വീട് കൊള്ളയടിച്ച കേസില്‍ മഹാരാഷ്ട്ര സാംഗ്ലിയിലേക്ക് പോയ കുമ്പള സി.ഐ. വി.വി മനോജും സംഘവും ഇന്നലെ തിരിച്ചെത്തി. കാഞ്ഞങ്ങാട്ടും തലപ്പാടിയിലും ക്യാമറയില്‍ പതിഞ്ഞ പിക്കപ്പ് വാനിലെ മൂന്നംഗ സംഘത്തിന് കൊലയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം സാംഗ്ലിയിലേക്ക് പോയത്.

എന്നാല്‍ കരിവെള്ളൂരില്‍ മാതളനാരങ്ങ കച്ചവടം നടത്തി തിരികെ പോവുകയായിരുന്നു സംഘമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നാണ് മാതളനാരങ്ങ കൊണ്ടുവരുന്നത്. റോഡരികില്‍ ഒന്നോ രണ്ടോ ദിവസം വണ്ടിനിര്‍ത്തി വില്‍ക്കും. വിറ്റുതീര്‍ന്നാല്‍ വീണ്ടും മഹാരാഷ്ട്രയിലേക്ക് മടങ്ങും. കൊല നടന്ന രാത്രി വീണ്ടും മാതളനാരങ്ങക്ക് വേണ്ടിയാണ് സംഘം കരിവെള്ളൂരില്‍ നിന്ന് പുറപ്പെട്ടത്. വണ്ടിയിലുണ്ടായിരുന്ന മൂന്നുപേരും നന്നായി മദ്യപിച്ചിരുന്നു. പടന്നക്കാട് എത്തിയപ്പോള്‍ മൂന്ന് വാഹനങ്ങള്‍ക്ക് നേരെ പിക്കപ്പ് വാന്‍ ചീറിപ്പാഞ്ഞു. തലനാരിഴക്കാണ് അപകടമൊഴിവായത്. പടന്നക്കാട്ട് നിന്ന് ചില ടാക്‌സി ഡ്രൈവര്‍മാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് കാഞ്ഞങ്ങാട് സൗത്തില്‍ നാട്ടുകാര്‍ പിക്കപ്പ് വാന്‍ തടഞ്ഞു. തിരക്കുണ്ടെന്നും പോകാന്‍ അനുവദിക്കണമെന്ന് ക്ഷമാപൂര്‍വ്വം വണ്ടിയിലുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടിരുന്നു.

murder

കൂടാതെ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി ഇത് കയ്യില്‍ വെച്ചോളു എന്നും പിന്നീട് തിരിച്ച് നല്‍കിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പെട്ടന്ന് തടിതപ്പിയത് കൊലയുമായി ബന്ധമുള്ളതിനാലാണെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ മാതള നാരങ്ങ വിറ്റ വകയില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ടായിരുന്നുവെന്നും കണക്കില്‍ പെടാത്ത പണമെന്നും പറഞ്ഞ് പിടിക്കപ്പെടാതിരിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും മൂന്നു പേരും പൊലീസിനോട് പറഞ്ഞു. എം.എച്ച് 11 എ.ജി 5726 ആയിരുന്നു ബൊലേറോ പിക്കപ്പ് വാനിന്റെ നമ്പര്‍. തലപ്പാടി അടക്കം മൂന്ന് ടോള്‍ബൂത്തുകളിലൂടെ വണ്ടി കടന്നുപോയതായി രേഖപ്പെടുത്തിയിരുന്നു. ഉഡുപ്പിയിലെ ടോള്‍ബൂത്തില്‍ എ.ജി എന്നതിന് പകരം എ.ക്യു എന്ന് തെറ്റായാണ് അവിടത്തെ ജീവനക്കാരന്‍ രേഖപ്പെടുത്തിയിരുന്നത്.

എല്‍ ക്ലാസിക്കോ... ഇതിലും വലുത് സ്വപ്‌നങ്ങളില്‍ മാത്രം, വീണ്ടുമെത്തി കാല്‍പ്പന്തിന്‍ പൂരം

അതിനാല്‍ തന്നെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ എം.എച്ച് 11 എ.ജി 5726 എന്ന നമ്പര്‍ കണ്ടില്ല. അതോടെ വണ്ടി ഉഡുപ്പി കടന്ന് പോയിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വണ്ടിയുടെ ആര്‍.സി ഉടമയെ തേടി ഒരു സംഘം പൊലീസുകാര്‍ എത്തിയതോടെയാണ് മാതളനാരങ്ങ വില്‍പ്പനക്കാരെ തിരിച്ചറിഞ്ഞത്. എല്ലാ ടോള്‍ ബൂത്തുകളും കടന്ന് വന്നതിന്റെ രശീതി ഇവരുടെ കയ്യിലുണ്ടായിരുന്നു. കൊലക്കേസില്‍ ഇതുവരെ മറ്റൊരു സൂചനയും ഇല്ലെന്നാണ് വിവരം. പിക്കപ്പ് വാന് പിറകെയുള്ള അന്വേഷണം അവസാനിപ്പിച്ചതോടെ പുതിയ വഴികള്‍ തേടേണ്ടിയിരിക്കുന്നു.

English summary
Cheemeni murder; the vehicle was pomegranate seller's who have no connection with the killers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X