കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീമേനിയിലെ കൊള്ളയും കൊലയും; പോലീസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള പിക്കപ്പ് ജീപ്പ് ഉഡുപ്പിക്കപ്പുറം കടന്നിട്ടില്ലെന്ന് വ്യക്തമായി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകി (70)യെ കഴുത്തിന് കുത്തിക്കൊല്ലുകയും ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കളപ്പേര കൃഷ്ണ(80)നെ കുത്തിഗുരുതരമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും കൊള്ളയടിച്ച സംഘത്തിന് വേണ്ടിയുള്ള പൊലീസിന്റെ ഓട്ടം തുടരുന്നു. രാത്രി പത്തരമണിക്ക് കാഞ്ഞങ്ങാട് സൗത്തിലൂടെ ചീറിപ്പാഞ്ഞ ഒരു പിക്കപ്പ് ജീപ്പിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ആടുകളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വിധം ജീപ്പിന്റെ പിറക് ഭാഗം മൂടിക്കെട്ടിയിരുന്നു. അമിത വേഗത്തില്‍ ജീപ്പ് ചീറിപ്പാഞ്ഞതിനാല്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതേ ജീപ്പ് തലപ്പാടി ചെക്ക്‌പോസ്റ്റിലെത്തിയത് അര്‍ദ്ധരാത്രിയാണ്.

ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: കുട്ടികളുടെ പ്രത്യേകതകള്‍!ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: കുട്ടികളുടെ പ്രത്യേകതകള്‍!

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മൂന്നുപേരാണ് ജീപ്പിനകത്തുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ മുഖത്ത് വെപ്രാളം ദൃശ്യമായിരുന്നുവത്രെ. ജീപ്പിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലാണ് ജീപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുമ്പള സി.ഐ. വി.വി മനോജിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെത്തി അന്വേഷണം നടത്തി. എന്നാല്‍ ജീപ്പ് സാംഗ്ലിയില്‍ തിരികെ എത്തിയിട്ടില്ലെന്നാണ് വിവരം. ഉഡുപ്പി ടോള്‍ബൂത്തിനപ്പുറം ജീപ്പ് പോയിട്ടില്ല.

thief10

ജീപ്പ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് എന്തിന് വന്നു എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മൂന്നുപേരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നതും ജീപ്പില്‍ മൂന്നുപേരെ കണ്ടതും അസ്വാഭാവികമായ യാത്രയും പൊലീസിന്റെ സംശയത്തിന് കാരണമാകുന്നു. അതേസമയം കൊലപാതകത്തിനുള്ള പല സാധ്യതകളില്‍ ഒന്നുമാത്രമാണിതെന്ന് അന്വേഷണോദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്. നാട്ടുകാരുടെ സഹായവും പൊലീസ് തേടുന്നുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

English summary
cheemeni's ravage and murder; Police said that Maharashtra registered vehicle is not yet crossed Uduppi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X