പാചക വിദഗ്ദനും സിനിമ നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു
തിരുവനന്തപുരം; പാചക വിദഗ്ദനും സിനിമ നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു. 55 വയസായിരുന്നു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആളുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നൗഷാദിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. 13 വയസുള്ള മകൾ ഉണ്ട്.
Recommended Video
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

അഞ്ച് മാസം മുൻപായിരുന്നു ഓപ്പൺ ഹാർട്ട് സർജറിക്കായി നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അസുഖങ്ങളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ 4 ആഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ആരോഗ്യനില വഷളായത്. നൗഷാദിന്റെ സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. ഉറ്റവരും സുഹൃത്തുക്കളുമെല്ലാംഅദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.കഴിഞ്ഞ ആഴ്ചയായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നൗഷാദ് അസുഖ ബാധിതനായതോടെ ഏറെ ദു;ഖത്തിലായിരുന്നു അവർ. ഭഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഐസിയുവിലെത്തിയായിരുന്നു ഇദ്ദേഹത്തെ കാണിച്ചത്. ഇവർക്ക് 13 വയസുള്ള മകൾ ഉണ്ട്.

പ്രമുഖ കേറ്ററിംഗ്- റാസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ബിഗ് ഷെഫിന്റെ ഉടമയായിരുന്നു നൗഷാദ്.കൈരളി ഉൾപ്പെടെ നിരവധി ചാനലുകളിൽ പാചക പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.ബിഗ് ഷെഫ് നൗഷാദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നൗഷാദിന് തന്റെ പിതാവിൽ നിന്നാണ് പാചക കലയോട് താത്പര്യം പകർന്ന് ലഭിച്ചത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പിന്നാലെ നൗഷാദ് ഹോട്ടൽ മാനേജ്മെന്റ പഠിച്ചു. ബംഗളൂരുവിൽ നിന്നായിരുന്നു പഠനം പൂർത്തിയാക്കിയത്. തുടർന്ന് അച്ഛന്റെ ഹോട്ടൽ ശൃംഖല എടുത്തുനടത്തുകയായിരുന്നു. കാറ്ററിംഗ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

പിന്നീടാണ് നൗഷാദ് കാറ്ററിംഗ് എന്ന പേരിൽ കാറ്ററിംഗ് സർവ്വീസ് ആരംഭിച്ചത്. പിന്നീട് കേരളത്തിലും അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി നിരവധി റസ്റ്റോറന്റുകൾ ആരംഭിച്ചിരുന്നു. നിരവധി ടെലിവിഷൻ ചാനലുകളിൽ പാചക പരിപാടികളും അവതരിപ്പിച്ചിരുന്നു.സഹപാഠിയും സുഹൃത്തുമായ സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ച് കൊണ്ടായിരുന്നു ചലച്ചിത്ര നിർമ്മാണത്തിലേക്ക് തുടക്കം. പിന്നീട് ചട്ടമ്പിനാട്, ലയൺ, സ്പാനിഷ് മസാല, ബെസ്റ്റ് ആക്കറ്റർ, പയ്യൻസ്, തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.












Click it and Unblock the Notifications