'വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്'; കുറിപ്പുമായി ഷെഫ് പിള്ള
കല്പറ്റ: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഓരോരുത്തരും ചെയ്യുകയാണ്. നിരവധിപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യുന്നത്. ദുരന്ത മേഖലയിൽ ദിവസങ്ങളായി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടക്കുകയാണ്. ഇപ്പോൾ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഷെഫ് പിള്ള പങ്കുവെച്ച കുറിപ്പാണ് വൈറൽ ആവുന്നത്.
വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണെന്നും നാലു ദിവസം മുന്നേ കൊച്ചിയിലെ ടോളിൻസ് ഗ്രുപ്പ് സഞ്ചാരിയിലേക്ക് ബിരിയാണി അരി തന്ന് വിട്ടിരുന്നു, അത് തീരാറായി എന്നറിഞ്ഞനേരം ആരോടും ചോദിക്കാതെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചുവെന്നും ണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ റിയ മേഡം നിർബന്ധപൂർവ്വം തങ്ങളെയേൽപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ഷെഫ് പിള്ള പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്...! നാലു ദിവസം മുന്നേ കൊച്ചിയിലെ ടോളിൻസ് ഗ്രുപ്പ് സഞ്ചാരിയിലേക്ക് ബിരിയാണി അരി തന്ന് വിട്ടിരുന്നു... അത് തീരാറായി എന്നറിഞ്ഞനേരം ആരോടും ചോദിക്കാതെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചു..!!
ഏകദേശം 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി...! ദിണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ റിയ മേഡം നിർബന്ധപൂർവ്വം ഞങ്ങളെയേൽപ്പിച്ചു..! ഒരു ദിവസത്തെ രാത്രി ഭക്ഷണം അവരുടെ വകയിൽ
ഇതിനൊക്ക എങ്ങനെ നന്ദി പറയണം എന്നറിയില്ല...
സുന്ദരമായ ഭൂമിയിലെ കൃത്യമായി എണ്ണപ്പെട്ട നാളുകളിൽ ജീവിക്കാനാവുന്നതും, ഇതിന്റെയൊക്കെ ചെറിയൊരു ഭാഗമാകാൻ പറ്റുന്നതും അത്യധികം സന്തോഷം തരുന്നു..! ഒരുപാട് ഒരുപാട് സ്നേഹങ്ങൾ വാരി വിതറുന്നു..!
അതേ നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തുന്നത്. നടൻ പ്രഭാസ് രണ്ട് കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. അതേ സമയം, വയനാട് ഉരുൾപൊട്ടിലിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ഒമ്പകാം ദിവസമാണ്. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലും തിരച്ചിൽ തുടരും. ഇന്നത്തെ തിരച്ചിലിൽ വിവധ വകുപ്പുകളുടെ മേധാവിമാരു ഭാഗമാകും.












Click it and Unblock the Notifications