കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാട്ടൂര്‍ലൂ ആകും: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ വാട്ടര്‍ ലൂ ആകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ജയിക്കാൻ; വി മുരളീധരൻ
സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ജനരോഷം വര്‍ദ്ധിച്ചുവരികയാണ്. എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കാര്യമായ ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ പോലും കൃത്യമായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിനാകുന്നില്ല.

 ksurendran

പരാജയം മണത്ത ഇടതു-വലതു മുന്നണികള്‍ ചെങ്ങന്നൂരില്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കുറിച്ചും ഒ. രാജഗോപാലന്‍ എംഎല്‍എയെകുറിച്ചും വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. എലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാമെന്ന ധാരണയിലാണ് ഇടതു-വലതു മുന്നണികള്‍. എന്നാല്‍ ഇനി അത് നടപ്പാവില്ല.

തളിപ്പറമ്പ് കീഴാറ്റൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വയല്‍ക്കിളികള്‍ നടത്തിയ സമരത്തെ ഭീഷണിപ്പെടുത്തിയും സമരപ്പന്തല്‍ കത്തിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചു. കേരളത്തിലെ കര്‍ഷക സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സിപിഎം മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ നോര്‍ത്ത് മണ്ഡലം ചെയര്‍മാന്‍ വി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായി. ബിജെപി ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, സംസ്ഥാനവക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ബി.കെ. പ്രേമന്‍, വിവിധ ഘടകകക്ഷി നേതാക്കളായ എം. മെഹബൂബ്, കെ. മുഹമ്മദ് ബഷീര്‍, എം. ഇക്ബാല്‍ ഖാന്‍, ദാസന്‍ പാലപ്പള്ളി, ഇ. പരമേശ്വരന്‍, അഡ്വ. അജയകുമാര്‍ പെരുമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.

മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ളമാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള

രാജയ്ക്കും കനിമൊഴിക്കും കെണിയൊരുക്കി സിബിഐ; ടുജി കേസില്‍ ഹൈക്കോടതിയില്‍ പുതിയ വാദങ്ങള്‍രാജയ്ക്കും കനിമൊഴിക്കും കെണിയൊരുക്കി സിബിഐ; ടുജി കേസില്‍ ഹൈക്കോടതിയില്‍ പുതിയ വാദങ്ങള്‍

English summary
cheganur by election will be waterloo for pinarayi government says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X