ചില്ലുവാതില്‍ തകര്‍ന്ന് വീണ് മുഖ്യമന്ത്രിക്ക് പരിക്ക്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെരിന്തല്‍മണ്ണ: ചില്ലുവാതില്‍ തകര്‍ന്നു വീണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരിക്ക്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരന്തല്‍മണ്ണ അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ കന്നി വോട്ടര്‍മാരുമായി സംവദിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് വരുന്നതിനിടയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്ന് ചില്ലുവാതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

പൊട്ടിയ ചില്ലുകള്‍ മുഖ്യമന്ത്രിയുടെ കാലിലേക്ക് തെറിച്ചാണ് പരിക്കേറ്റത്. മുഖ്യമന്ത്രിയെ കൂടാതെ മറ്റു മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്‍പ് കോട്ടയത്തു വച്ച് മുഖ്യമന്ത്രിക്ക് കാറപടകം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications