കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവി അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

anil panachooran

തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ വെച്ച്‌ രാത്രി എട്ടരയോടെയായിരുന്നു അനില്‍ പനച്ചൂരാന്റെ മരണം. കൊവിഡ്‌ ബാധിച്ച്‌ ചികില്‍സയിലായിരുന്നു.
ഞായറാഴ്‌ച്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന്‌ ആദ്യം മാവേലിക്കരയിലും പിന്നീട്‌ കരുനാഗപ്പിള്ളിയിലേയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. പിന്നീട്‌ ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പുറത്തു വരുന്നവിവരം

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്ന്‌..., എം മോഹനന്റെ കഥപറയുമ്പോഴെന്ന സിനിമയിലെ വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‌ മലയാള ഹൃദയങ്ങളില്‍ സ്ഥാനം നേടിക്കൊടുത്തവയാണ്‌. അറബിക്കഥയിലെ ചോരവീണ മണ്ണില്‍ നിന്നു എന്ന്‌ തുടങ്ങുന്ന വിപ്ലവ ഗാനരംഗത്ത്‌ അഭിനയിച്ചതും ഇദ്ദേഹമാണ്‌. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍ കണ്ണീര്‍ക്കനലുകള്‍, കര്‍ണ്ണന്‍ തുടങ്ങിയവയാണ്‌ പ്രധാന കവിതകള്‍.

പ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചുപ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

English summary
cheif minister pinarayi vijayan condolence in poet anil panchooran death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X