മോഹന്‍ലാലിനെ കുറ്റം പറയാനാവില്ല, ലാലിസം തീരുമാനിച്ചത് അവസാന നിമിഷം?
തിരുവനന്തപുരം: ലാലിസം മോശമായതിന് മോഹന്‍ ലാലിനെ കുറ്റം പറയാന്‍ കഴിയില്ലെന്ന് ഉറപ്പായി. കാരണം അവസാന നിമിഷമാണ് മോഹന്‍ലാലിന്റെ പരിപാടി ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മോഹന്‍ലാല്‍ കായികമന്ത്രിക്കയച്ച കത്തില്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് തന്നെ ഇക്കാര്യം വ്യക്തമാക്കി.
അവസാന നിമിഷമാണ് മോഹന്‍ലാലിനെ ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. എത്രപണം ചെലവാക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുത്തത് സര്‍ക്കാര്‍ ആണെന്നും ജേക്കബ് പുന്നൂസ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

ഗെയിംസ് സംഘാടനത്തില്‍ പുതിയ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സംഘാടനത്തില്‍ പിഴവ് സംഭവിച്ചു എന്ന ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍ ശരിയാണെന്നും ജേക്കബ് പുന്നൂസ് തമ്മതിച്ചു .
കാര്യങ്ങള്‍ ഇത്രയൊക്കെ ആയപ്പോള്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ രംഗത്തിറങ്ങി . ഗെയിംസ് സംബന്ധിച്ച എല്ലാ കണക്കുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഗെയിംസ് പൂര്‍ത്തിയായി നാല്‍പത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം .












Click it and Unblock the Notifications