ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ല; കേസിലെ ഒന്നാം പ്രതിയെ വെറുതെവിട്ടു, ഇരട്ടജീവപര്യന്തം ഒഴിഞ്ഞു
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ കോടതി ശിക്ഷിച്ച പിവി ഹംസയെയാണ് കോടതി വെറുതെവിട്ടത്. ചേകന്നൂര്‍ മൗലവി മരിച്ചുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മൗലവി വധിച്ചുവെന്ന് പറയുന്നത് അനുമാനം മാത്രമാണ്. മരിച്ചുവെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളെ സിബിഐ കോടതി വിചാരണ വേളയില്‍ വെറുതെവിട്ടിരുന്നു. ഒന്നാം പ്രതിയായ ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. 2011ലാണ് ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പികെ മുഹമ്മദ് അബുല്‍ ഹസന് എന്നാണ് ചേകന്നൂര്‍ മൗലവിയുടെ പേര്. അറിയപ്പെട്ട മതപ്രഭാഷകനായിരുന്നു ഇദ്ദേഹം. 1993 ജൂലൈ 29ന് മതപ്രഭാഷണത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് കണ്ടിട്ടില്ല.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. പിന്നീടാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഒമ്പത് പ്രതികളെ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണക്ക് ശേഷം എട്ട് പ്രതികളെ വെറുതെവിട്ടു. ഹംസയെ മാത്രം ശിക്ഷിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കാന്തപുരത്തെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
മൗലവി കൊല്ലപ്പെട്ടെന്നാണ് പോലീസും സിബിഐയും കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടുവെന്നതിന് പര്യാപ്തമായ തെളിവുകള്‍ ലഭ്യമായില്ല. ഇക്കാര്യം തന്നെയാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതും. ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചാണ് ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെവിട്ടത്. കോടതി വിധിയില്‍ നിരാശയുണ്ടെന്നും അന്വേഷണ സംഘം മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ചേകന്നൂരിന്റെ അമ്മാവന് സലീം ഹാജി കുറ്റപ്പെടുത്തി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications