ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...
ചേലക്കര പുലാക്കോട് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കല്ല്യാണി(70)യെ സെപ്റ്റംബർ 20 ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തൃശൂർ: ചേലക്കരയിൽ വൃദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചേലക്കര പുലാക്കോട് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കല്ല്യാണി(70)യെ സെപ്റ്റംബർ 20 ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനരികിലെ പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗോപിയെയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോപിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഗോപിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാണാതായി...
ചേലക്കര പുലാക്കോട്ടെ വീട്ടിൽ കല്ല്യാണി തനിച്ചാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് കല്ല്യാണിയെ കാണാതാകുന്നത്.

ക്ഷേത്രങ്ങളിൽ...
എഴുപതുകാരിയായ കല്ല്യാണി ഇടയ്ക്കിടെ ക്ഷേത്ര സന്ദർശനത്തിനായി പോകാറുള്ളതിനാൽ രണ്ടും ദിവസം കാണാതിരുന്നിട്ടും ആരും ഗൗരവമായെടുത്തില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാത്താതിനെ തുടർന്ന് എറണാകുളത്ത് താമസിക്കുന്ന മകൻ നാട്ടിലെത്തി പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പൊന്തക്കാട്ടിൽ നിന്നും കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തുന്നത്.

പൊന്തക്കാട്ടിൽ...
അയൽവാസിയായ സ്ത്രീ ക്ഷേത്രമുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കാണുന്നത്.

ആഭരണങ്ങൾ...
കല്ല്യാണിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ മാലയും വളകളും നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മോഷണശ്രമം...
സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കല്ല്യാണിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിച്ചത്.

ചോദ്യം ചെയ്തു...
കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയായ ഗോപിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

ഗോപിയും...
എഴുപതുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഗോപിയെയാണ് ഞായറാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications