കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...

ചേലക്കര പുലാക്കോട് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കല്ല്യാണി(70)യെ സെപ്റ്റംബർ 20 ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: ചേലക്കരയിൽ വൃദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എകെ ആന്റണിയെ താൻ ഏറെ സഹായിച്ചിട്ടുണ്ട്! ഒന്നും വെളിപ്പെടുത്താനാകില്ല, അദ്ദേഹം പറയണമെന്ന് സുരേഷ് ഗോപിഎകെ ആന്റണിയെ താൻ ഏറെ സഹായിച്ചിട്ടുണ്ട്! ഒന്നും വെളിപ്പെടുത്താനാകില്ല, അദ്ദേഹം പറയണമെന്ന് സുരേഷ് ഗോപി

തോമസ് ഐസക്കിന്റെ ഒരു ഭാഗ്യം! ഓണം ബമ്പറിൽ മന്ത്രിക്കും സമ്മാനം! പക്ഷേ, പണം നൽകി വാങ്ങിയ ടിക്കറ്റല്ല..തോമസ് ഐസക്കിന്റെ ഒരു ഭാഗ്യം! ഓണം ബമ്പറിൽ മന്ത്രിക്കും സമ്മാനം! പക്ഷേ, പണം നൽകി വാങ്ങിയ ടിക്കറ്റല്ല..

ചേലക്കര പുലാക്കോട് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കല്ല്യാണി(70)യെ സെപ്റ്റംബർ 20 ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനരികിലെ പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗോപിയെയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോപിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഗോപിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്..ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്..

കാണാതായി...

കാണാതായി...

ചേലക്കര പുലാക്കോട്ടെ വീട്ടിൽ കല്ല്യാണി തനിച്ചാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് കല്ല്യാണിയെ കാണാതാകുന്നത്.

ക്ഷേത്രങ്ങളിൽ...

ക്ഷേത്രങ്ങളിൽ...

എഴുപതുകാരിയായ കല്ല്യാണി ഇടയ്ക്കിടെ ക്ഷേത്ര സന്ദർശനത്തിനായി പോകാറുള്ളതിനാൽ രണ്ടും ദിവസം കാണാതിരുന്നിട്ടും ആരും ഗൗരവമായെടുത്തില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാത്താതിനെ തുടർന്ന് എറണാകുളത്ത് താമസിക്കുന്ന മകൻ നാട്ടിലെത്തി പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പൊന്തക്കാട്ടിൽ നിന്നും കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തുന്നത്.

പൊന്തക്കാട്ടിൽ...

പൊന്തക്കാട്ടിൽ...

അയൽവാസിയായ സ്ത്രീ ക്ഷേത്രമുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കാണുന്നത്.

ആഭരണങ്ങൾ...

ആഭരണങ്ങൾ...

കല്ല്യാണിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ മാലയും വളകളും നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മോഷണശ്രമം...

മോഷണശ്രമം...

സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കല്ല്യാണിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിച്ചത്.

ചോദ്യം ചെയ്തു...

ചോദ്യം ചെയ്തു...

കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയായ ഗോപിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

ഗോപിയും...

ഗോപിയും...

എഴുപതുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഗോപിയെയാണ് ഞായറാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English summary
chelakkara murder; priest commits suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X