ചേലക്കര ഇടതുകോട്ടയായി തുടരുമെന്ന് ഉറപ്പായി. 1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന്‍ വിജയിച്ചത് 39400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്.
മുന്‍ എം എല്‍ എ യുആർ പ്രദീപിനെ എല്‍ ഡി എഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസാണ് യു ഡി എഫിന്റെ സാരഥി. ബി ജെ പിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു.
ഫലം അറിയാന്‍ വണ്‍ഇന്ത്യ മലയാളത്തോടൊപ്പം ചേരൂ. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ അറിയാം.
Nov 23, 2024, 1:59 pm IST
അന്‍വര്‍ പറയുന്നു
ഡിഎംകെ പിന്തുണച്ച സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ലഭിച്ച വോട്ട് ചെറുതല്ല. സിപിഐ 140 മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ 20 മണ്ഡലങ്ങള്‍ക്ക് പുറത്ത് 1000ത്തിലധികം വോട്ട് കിട്ടുമോ. കേരള കോണ്‍ഗ്രസ് എല്ലാ മണ്ഡലത്തിലും മല്‍സരിച്ചാല്‍ വലിയ വോട്ട് കിട്ടുമോ എന്നും പിവി അന്‍വര്‍ ചോദിച്ചു.
Nov 23, 2024, 12:50 pm IST
അന്തിമ വോട്ട് കണക്ക്
യുആര്‍ പ്രദീപിന് ലഭിച്ച മൊത്തം വോട്ട്- 64827
രമ്യ ഹരിദാസിന് മൊത്തം ലഭിച്ച വോട്ട്- 52626
കെ ബാലകൃഷ്ണന് ലഭിച്ച വോട്ട്- 33609
Nov 23, 2024, 12:46 pm IST
ഇവിടെ ഉണ്ടാകുമെന്ന് രമ്യ
വരാനുള്ള നാളുകളിലും ഞാന്‍ ഇവിടെയുണ്ടാകുമെന്ന് രമ്യ ഹരിദാസ്. 2021ല്‍ എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ല. നല്ല പ്രവര്‍ത്തനമാണ് ചേലക്കരയില്‍ യുഡിഎഫ് നടത്തിയതെന്നും രമ്യ ഹരിദാസ്.
യുആര്‍ പ്രദീപ് വീണ്ടും ഭൂരിപക്ഷം ഉയര്‍ത്തി. 12000 കടന്നു. 12067 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി.
Nov 23, 2024, 12:16 pm IST
പ്രദീപിന്റെ ഭൂരിപക്ഷം കുറഞ്ഞു
യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം കുറഞ്ഞു. വോട്ടെണ്ണലിന്റെ അവസാന നിമിഷം രമ്യ ഹരിദാസ് നേരിയ മുന്നേറ്റം നടത്തി. 11362 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവില്‍ പ്രദീപിനുള്ളത്.
Nov 23, 2024, 12:12 pm IST
ഭരണവിരുദ്ധ വികാരമുണ്ട്
ഭരണവിരുദ്ധ വികാരമുണ്ട് എന്നത് സത്യമാണ്. ചേലക്കരയില്‍ ഉദ്ദേശിച്ച ഫലം കാണാത്തത് യുഡിഎഫ് പരിശോധിക്കുമെന്നും കെ മുരളീധരന്‍.
Nov 23, 2024, 12:05 pm IST
ഭൂരിപക്ഷം 15000 കടന്നു
യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 15000 കടന്നു. 15026 വോട്ടിന്റെ ലീഡാണ് ഇടതുപക്ഷത്തിന്.
Nov 23, 2024, 11:43 am IST
ലീഡ് ഉയർത്തി യുആർ പ്രദീപ്
ലീഡ് നില 10955 ലേക്ക് ഉയർത്തി യുആർ പ്രദീപ്. ഇതുവരെ എണ്ണിയത് 9 റൗണ്ട് വോട്ടുകള്‍
Nov 23, 2024, 11:35 am IST
റോഡ് ഷോ
ചേലക്കരയില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ റോഡ് ഷോയ്ക്കുള്ള തയ്യാറെടുപ്പുമായി എല്‍ഡിഎഫ്
Nov 23, 2024, 11:29 am IST
യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 10000 കടന്നു. 10291 വോട്ടുകള്‍ക്കാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.
Nov 23, 2024, 11:26 am IST
ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സാധ്യത കുറഞ്ഞു.
Nov 23, 2024, 11:14 am IST
ഭൂരിപക്ഷം കുറഞ്ഞില്ലേ
ചേലക്കരയില്‍ നേരത്തെ എല്‍ഡിഎഫിന് 39000 ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കുറഞ്ഞില്ലേ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
Nov 23, 2024, 10:46 am IST
ചേലക്കരയില്‍ ഇടതുപ്രവര്‍ത്തകര്‍ ആഘോഷവുമായി തെരുവ് കീഴടക്കുന്നു. യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 9000ത്തിലേക്ക്.
Nov 23, 2024, 10:34 am IST
പ്രതീക്ഷിച്ച പോലെ എന്ന് പ്രദീപ്
ചേലക്കരയില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം. പ്രതീക്ഷിച്ച പോലെ തന്നെ വോട്ടുകള്‍ ലഭിക്കുന്നുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും യുആര്‍ പ്രദീപ്.
Nov 23, 2024, 10:28 am IST
ഭരണവിരുദ്ധ വികാരമില്ല
ഇനി എണ്ണാനുള്ള പഞ്ചായത്തിലും ഇടതുപക്ഷത്തിന് മികച്ച ലീഡ് കിട്ടുമെന്ന് കെ രാധാകൃഷ്ണന്‍ എംപി. ചേലക്കരയില്‍ ജയിച്ചാല്‍ യുഡിഎഫിന് നേട്ടമാകുമെന്ന് അവര്‍ കരുതിയിരുന്നു. എല്ലാ തരം പ്രചാരണ വേലകളും അവര്‍ ഇറക്കി. എന്നാല്‍ ജനങ്ങള്‍ പരാജയപ്പെടുത്തി. 10000ത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും രാധാകൃഷ്ണന്‍.
Nov 23, 2024, 10:24 am IST
ആഘോഷം തുടങ്ങി
ചേലക്കരയില്‍ യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 8000 കടന്നു. 8429 വോട്ടുകള്‍ക്ക് ഇടതു സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ആഘോഷം തുടങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
Nov 23, 2024, 10:13 am IST
ചേലക്കര ഇടത്തോട്ട് തന്നെ
7275 വോട്ടിന്റെ ലീഡുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്. ഇടതു കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി.
Nov 23, 2024, 10:07 am IST
ചെങ്കോട്ടയാണ് ചേലക്കര
ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്. വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടതുക്യാമ്പ്.
Nov 23, 2024, 9:59 am IST
യുആര്‍ പ്രദീപ് വീണ്ടും ഭൂരിപക്ഷം ഉയര്‍ത്തി. 6256 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. വ്യക്തമായ മേല്‍ക്കൈ നേടുകയാണ് ഇടതുപക്ഷം.
Nov 23, 2024, 9:50 am IST
ചേലക്കരയില്‍ ഭൂരിപക്ഷം വീണ്ടും ഉയര്‍ത്തി എല്‍ഡിഎഫ്. 5845 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.
Nov 23, 2024, 9:44 am IST
5000 കടന്നു
യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 5032 കടന്നു. ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച ലീഡിലേക്ക്.
വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ആദ്യഫലം 8.30ഓടെ ലഭ്യമാകും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. പിന്നീടായിരിക്കും ഇവിഎം എണ്ണുക. ചേലക്കര ആര് പിടിക്കുമെന്ന് ആദ്യ ട്രെന്‍ഡില്‍ തന്നെ വ്യക്തമാകും.
6:03 AM, 23 Nov
ഇതാണ് ചോദ്യം
ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന നിയമസഭയില്‍ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും ഇടതുപക്ഷം വര്‍ഷങ്ങളായി കൈവശം വയ്ക്കുന്ന മണ്ഡലം കൈവിടുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
6:16 AM, 23 Nov
മുന്നണികളുടെ പ്രതീക്ഷ
ചേലക്കര എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് തന്നെയാണ് യുആര്‍ പ്രദീപ് പറയുന്നത്. സാധാരണയില്‍ കവിഞ്ഞ് ഇത്തവണ യുഡിഎഫും വിജയം പ്രതീക്ഷിക്കുന്നുണ്ട്. 30000 വരെ വോട്ടുകള്‍ പിടിക്കുമെന്ന് ബിജെപി കരുതുന്നു.
6:36 AM, 23 Nov
ചേലക്കരയിലെ കാര്യം
ചെറുതുരുത്തി സ്കൂളിലാണ് ചേലക്കരയില്‍ വോട്ടെണ്ണുന്നത്. വരവൂരില്‍ നിന്ന് വോട്ടെണ്ണല്‍ ആരംഭിക്കും. എല്‍ഡിഎഫിന് വലിയ പ്രതീക്ഷയാണ് വരവൂരില്‍. ദേശമംഗലത്തും ഭൂരിപക്ഷം പിടിക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നു. ഇവിടെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ യുഡിഎഫിന് പ്രതീക്ഷയേറും.
6:45 AM, 23 Nov
1500 വോട്ടിന് ജയിക്കും
1500 വോട്ടിനെങ്കിലും രമ്യ ഹരിദാസ് ജയിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. തിരുവല്വാമലയിലെ വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. പഴയന്നൂരും മുള്ളൂര്‍ക്കരയും അവസാന റൗണ്ടിലാണ് എണ്ണുക. പിവി അന്‍വറിന്റെ സ്ഥാനാര്‍ഥി എന്‍കെ സുധീര്‍ എത്ര വോട്ട് പിടിക്കുമെന്നതും നിര്‍ണായകമാണ്.
7:17 AM, 23 Nov
ഇടതുകോട്ട
ഇത്തവണ മണ്ഡലത്തില്‍ അവിശ്വസനീയമായ പ്രതീക്ഷയാണ് യുഡിഎഫ് വച്ചുപുലര്‍ത്തുന്നത്. മൂന്ന് പതിറ്റാണ്ടോളമായി ഇടതുകോട്ടയായി നിലനില്‍ക്കുന്ന ചേലക്കരയില്‍ ഇത്തവണ ചിട്ടയായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലം കിട്ടുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.
7:28 AM, 23 Nov
വോട്ടിങ് കേന്ദ്രത്തിലെ കാര്യം
1418 പോസ്റ്റല്‍, ഹോം വോട്ടുകള്‍ കൗണ്ടിങ് ടേബിളില്‍ എത്തി. സേനാ രംഗത്തുള്ളവരുടെ കുറച്ച് വോട്ടുകള്‍ കൂടി പ്രതീക്ഷിക്കാം. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ 19ല്‍ അഞ്ച് ടേബിളുകള്‍ ആണ് ഇതിന് ഉപയോഗിക്കുക. 14 ടേബിളുകള്‍ ഇവിഎം വോട്ടുകള്‍ എണ്ണുന്നതിനാണ്.
8:04 AM, 23 Nov
വോട്ടെണ്ണല്‍ തുടങ്ങി
വോട്ടെണ്ണല്‍ തുടങ്ങി. ഹോം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുന്നത്. ആദ്യ ഫലം വൈകാതെ പുറത്ത് വരും.
യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 5032 കടന്നു. ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച ലീഡിലേക്ക്.
9:50 AM, 23 Nov
ചേലക്കരയില്‍ ഭൂരിപക്ഷം വീണ്ടും ഉയര്‍ത്തി എല്‍ഡിഎഫ്. 5845 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.
9:59 AM, 23 Nov
യുആര്‍ പ്രദീപ് വീണ്ടും ഭൂരിപക്ഷം ഉയര്‍ത്തി. 6256 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. വ്യക്തമായ മേല്‍ക്കൈ നേടുകയാണ് ഇടതുപക്ഷം.
10:07 AM, 23 Nov
ചെങ്കോട്ടയാണ് ചേലക്കര
ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്. വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടതുക്യാമ്പ്.
10:13 AM, 23 Nov
ചേലക്കര ഇടത്തോട്ട് തന്നെ
7275 വോട്ടിന്റെ ലീഡുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്. ഇടതു കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി.
10:24 AM, 23 Nov
ആഘോഷം തുടങ്ങി
ചേലക്കരയില്‍ യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 8000 കടന്നു. 8429 വോട്ടുകള്‍ക്ക് ഇടതു സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ആഘോഷം തുടങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
10:28 AM, 23 Nov
ഭരണവിരുദ്ധ വികാരമില്ല
ഇനി എണ്ണാനുള്ള പഞ്ചായത്തിലും ഇടതുപക്ഷത്തിന് മികച്ച ലീഡ് കിട്ടുമെന്ന് കെ രാധാകൃഷ്ണന്‍ എംപി. ചേലക്കരയില്‍ ജയിച്ചാല്‍ യുഡിഎഫിന് നേട്ടമാകുമെന്ന് അവര്‍ കരുതിയിരുന്നു. എല്ലാ തരം പ്രചാരണ വേലകളും അവര്‍ ഇറക്കി. എന്നാല്‍ ജനങ്ങള്‍ പരാജയപ്പെടുത്തി. 10000ത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും രാധാകൃഷ്ണന്‍.
10:34 AM, 23 Nov
പ്രതീക്ഷിച്ച പോലെ എന്ന് പ്രദീപ്
ചേലക്കരയില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം. പ്രതീക്ഷിച്ച പോലെ തന്നെ വോട്ടുകള്‍ ലഭിക്കുന്നുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും യുആര്‍ പ്രദീപ്.
10:46 AM, 23 Nov
ചേലക്കരയില്‍ ഇടതുപ്രവര്‍ത്തകര്‍ ആഘോഷവുമായി തെരുവ് കീഴടക്കുന്നു. യുആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 9000ത്തിലേക്ക്.
11:14 AM, 23 Nov
ഭൂരിപക്ഷം കുറഞ്ഞില്ലേ
ചേലക്കരയില്‍ നേരത്തെ എല്‍ഡിഎഫിന് 39000 ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കുറഞ്ഞില്ലേ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.