Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലക്കര ഫലം: അന്‍വറിനെ കാണാനേയില്ല... പ്രദീപിന്റെ പടയോട്ടത്തില്‍ ഡിഎംകെയും നിഷ്പ്രഭം

തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവമുണ്ടാക്കാതെ പി വി അന്‍വറും ഡി എം കെയും. പി വി അന്‍വറിന്റെ ഡി എം കെ പിന്തുണച്ച എന്‍ കെ സുധീറിന് മണ്ഡലത്തില്‍ യാതൊരു ചലനവുമുണ്ടാക്കാനായിട്ടില്ല എന്നാണ് വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. ചേലക്കരയില്‍ ഇതിനോടകം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയം ഉറപ്പിച്ചിട്ടുണ്ട്.

നിലവില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രദീപിനുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ എന്‍ കെ സുധീര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ലഭിക്കുന്ന വോട്ടുകള്‍ പിടിച്ചേക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇത് പ്രദീപിന്റെ ഭൂരിപക്ഷം കുറച്ചേക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലഭിച്ച ലീഡ് നിലനിര്‍ത്താന്‍ പ്രദീപിന് സാധിച്ചിരുന്നു.

Chelakkara Results

സുധീറിന് ഇതില്‍ യാതൊരു വെല്ലുവിളിയും ഉയര്‍ത്താനായില്ല. എന്‍ കെ സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ 1025 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ വെറും 325 വോട്ട് മാത്രമെ സുധീറിന് സമാഹരിക്കാനായുള്ളൂ. ഒന്നാം റൗണ്ടില്‍ പ്രദീപ് പ്രദീപ് 6110 വോട്ടും രമ്യ ഹരിദാസ് 4220 വോട്ടും നേടി. ബി ജെ പിയുടെ കെ ബാലകൃഷ്ണന്‍ 2504 വോട്ടും ആദ്യ റൗണ്ടില്‍ നേടിയിരുന്നു.

രണ്ടാം റൗണ്ടില്‍ 538 വോട്ട് സുധീറിന് ലഭിച്ചു. എ ഐ സി സി അംഗമായിരുന്ന എന്‍ കെ സുധീര്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ചേലക്കരയില്‍ ഡി എം കെ നടത്തിയത്. മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു അന്‍വറിന്റെ പ്രചരണം. സി പി എമ്മിനോട് ഇടഞ്ഞ അന്‍വര്‍ പൊടുന്നനെയാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പാലക്കാട് മിന്‍ഹാജിനെ അന്‍വര്‍ ഡി എം കെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് യു ഡി എഫ് അഭ്യര്‍ത്ഥന മാനിച്ച് പാലക്കാട്ടെ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ചേലക്കരയില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെയാണ് തന്റെ സ്ഥാനാര്‍ത്ഥിയുടെ മത്സരം എന്ന് അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും സി പി എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ പ്രചാരണത്തിലുടനീളം ഉയര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+