കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍കുബേര വ്യാജപരാതിയെന്ന് ചെമ്മണ്ണൂര്‍

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ഓപ്പറേന്‍ കുബേരയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ സമര്‍പ്പിച്ചത് വ്യാജ പരാതിയെന്ന് ചെമ്മണ്ണൂര്‍ മാനേജ്മെന്റ്. വണ്‍ഇന്ത്യയ്ക്ക് അയച്ച പത്രക്കുറിപ്പിലാണ് മാനേജ്‌മെന്റ് ഇക്കാര്യം പറയുന്നത്. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും 12 ലക്ഷം രൂപ കളവ് നടത്തിയ മുന്‍ ജീവനക്കാരന്‍ ലിനീഷ്, ജ്യോതീന്ദ്രന്‍ എന്ന വ്യക്തിയെക്കൊണ്ട് ബോബി ചെമ്മണൂരിനെതിരെ നല്‍കിയത് കള്ളപ്പരാതിയാണെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

കസബ പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പുകള്‍ ഇതിന് തെളിവായി നിരത്തുന്നു.ലിനീഷിനെതിരായ കേസില്‍ നിന്നും ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധ തിരിയ്ക്കാനാണ് പുതിയ കേസെന്നാണ് ആരോപണം. എന്നാല്‍ കേസുമായി ബോബി മുന്നോട്ട് പോകുമെന്നും പത്രകുറിപ്പില്‍ പറയുന്നു.

Lineesh FIR

ജ്യോതീന്ദ്രന്‍ പാലാട്ട് എന്നയാളാണ് അമിത പലിശ ഈടാക്കുന്നുവെന്ന് കാട്ടി ഓപ്പറേഷന്‍ കുബേരയില്‍ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. 1997 ല്‍ പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും ജ്യോതീന്ദ്രന്‍ 50,000 രൂപ കടമെടുത്തിരുന്നതായി ജ്യോതീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

12.8 സെന്റ് ഭൂമിയാണ് ഈട് നല്‍കിയത്. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ ഇതിനോടകം തന്നെ തിരിച്ചടച്ചിരുന്നു. എന്നാല്‍ ആധാരം തിരികെ നല്‍കാന്‍ 78,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

English summary
Chemmanur Groups reaction on Operation Kubera Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X