തെറ്റായ ലാബ് റിപ്പോര്‍ട്ട്; കോട്ടയത്ത് കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്തു
കോട്ടയം: സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി നല്കി. ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് ചികിത്സാ ദുരിതത്തിന് ഇരയായത്. കാന്‍സറില്ലാതെ കാന്‍സറിന്റെ ചികിത്സയും മരുന്നുകളും കഴിച്ചതിന്റെ പാര്ശ്വഫലങ്ങളുമായാണ് രജനി ഇപ്പോള്‍ ജീവിക്കുന്നത്.
ഫെബ്രുവരി ആദ്യമാണ് മാറിടത്തിലെ മുഴയുമായി രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. സര്‍ജറി വിഭാഗം ബയോസ്പിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ട് വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തി. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ലാബില്‍ നിന്നും നല്കിയ പരിശോധന റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്ന് വ്യക്തമാക്കിയതോടെ ഉടന്‍തന്നെ ചികിത്സയും ആരംഭിക്കുകയായിരുന്നു.
ആദ്യഘട്ട കീമോ തെറാപ്പിക്ക് ശേഷമാണ് മെഡിക്കല്‍ കോളേജ് പാതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സറിനെ തുടര്ന്നല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ തിരുവനന്തപുരം ആര്‍സിസിയിലും പരിശോധന നടത്തി. അവിടെ നിന്നും കാന്‍സര്‍ ഇല്ലെന്ന ഫലം പുറത്തുവന്നതോടെ യുവതി ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരിവിട്ടുണ്ട്. അതേസമയം യുവതിയുടെ പരാതിയില്‍ നേരത്തെ തന്നെ 4 അംഗ മെഡിക്കല്‍ സംഘം അന്വേഷണം നടത്തിയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വ്യക്തമാക്കി. പിഴവ് സ്വകാര്യ ലാബിലാണ് സംഭവിച്ചത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുകയും ചെയ്തു.
-
ഈ നാളുകാരെ സ്വർണം തേടിവരും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, ഇന്നത്തെ നാൾഫലം -
സ്വർണ വില ഇന്ത്യയിൽ കുത്തനെ വീഴുമോ? ആ നിർണായക പ്രഖ്യാപനം ഉണ്ടായാൽ ആശ്വാസം;കേന്ദ്രം കനിഞ്ഞാൽ.. -
ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ഫലം Live: 20 കോടി ഈ ടിക്കറ്റിന്..! ആരാണാ ഭാഗ്യശാലി -
സ്വർണ വില ഔണ്‍സിന് 5000 ഡോളർ എത്തിയാൽ പിന്നെ വിലയിടിയും; കാരണം ഇതാണ്..;ഉടണ സ്വർണം വിൽക്കണോ? അറിയാം -
സണ്ണി ജോസഫ് ഇക്കുറി മത്സരിക്കും? കെപിസിസി അധ്യക്ഷന സ്ഥാനം നോട്ടമിട്ട് നേതാക്കൾ, ഷാഫിയും പരിഗണനയിൽ -
സ്വര്‍ണവില ഇന്ന് 1000 രൂപ വര്‍ധിച്ചു; 2 കാരണങ്ങള്‍ തിരിച്ചടി, ഒരു പവന് ആഭരണത്തിന് എത്ര നല്‍കണം? -
ക്രിസ്തുമസ്-ന്യൂയർ ബമ്പർ ഫലം; 20 കോടി ഈ നമ്പറിന്..മറ്റ് സമ്മാനങ്ങൾ അറിയാം -
'50 ലക്ഷവും ദിലീപിന്റെ ഡേറ്റും, പെണ്ണിനൊപ്പം പിടിച്ച് തുണിയില്ലാതെ ഓടി, എന്തൊക്കെ കേട്ടു': ശാന്തിവിള -
തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ;560 പേർക്ക് യാത്ര ചെയ്യാം, 22 സ്റ്റേഷൻ;200 കിമി വേഗത, വിശദീകരിച്ച് ഇ ശ്രീധരൻ -
'മലബാറിലെ ജനങ്ങളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ?'; അമൃത് ഭാരത് സ്റ്റോപ്പ് കുറഞ്ഞതിൽ സന്തോഷ് പണ്ഡിറ്റ് -
ലോകം മൂന്നാം മഹായുദ്ധത്തിലേക്ക്? യുഎസ് പടക്കപ്പലുകൾ ഇറാൻ തീരത്ത് -
യുഎസിന് കടുത്ത ഭാഷയിൽ ഇറാന്റെ മറുപടി; 'ഇതിലൊന്നും കുലുങ്ങില്ല, എന്തിനും ഞങ്ങൾ സജ്ജരാണ്'












Click it and Unblock the Notifications