കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനാ ജോര്‍ജിന് ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ; വിഷ്ണു നാഥ് വിയര്‍ക്കും

  • By Anwar Sadath
Google Oneindia Malayalam News

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിന്റെ അവഗണനയില്‍ മനംനൊന്ത് ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ശോഭനാ ജോര്‍ജിന് ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ. ശോഭനാ ജോര്‍ജ് സഭയുടെ മകളാണെന്നും വിജയിപ്പിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആണ് ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെ ഇത്തരമൊരു ആഹ്വാനം നടത്തിയത്. മണ്ഡലത്തെ ജയപരാജയം നിശ്ചയിക്കാന്‍മാത്രം കരുത്തുള്ളവരാണ് ഓര്‍ത്തഡോക്‌സ് സഭ. സഭ ശോഭനാ ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചതോടെ നിലവില്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആയ പി സി വിഷ്ണുനാഥിന് ജയത്തിനായി വലിയ പരിശ്രമം നടത്തേണ്ടിവരും.

shobhan-george

കാലാകാലങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചു പോന്നിരുന്നത്. ഇത്തവണ വോട്ട് യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന് ലഭിക്കുന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചേക്കുമെന്ന് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാര്‍ഥിയായി മത്സരിക്കാനായി നേരത്തെ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ശോഭന വിമത ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും അടുത്തതവണ സീറ്റു നല്‍കുമെന്ന് ഉറപ്പു നല്‍കിയശേഷം പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണയും സീറ്റു നിഷേധിച്ചതോടെ ശോഭന വിമത സ്ഥാനാര്‍ഥിയായി രംഗത്തെത്തി. നേരത്തെ രണ്ടുതവണ മണ്ഡലത്തില്‍ നിന്നും ശോഭന നിയമസഭയിലെത്തിയിരുന്നു. താന്‍ നടത്തിയ വികസന പ്രവര്‍ത്തികള്‍ പി സി വിഷ്ണുനാഥ് പൂര്‍ത്തീകരിച്ചില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളോട് കടുത്ത അവഗണനയാണ് കോണ്‍ഗ്രസ് കാണിക്കുന്നതെന്നും ശോഭന പറഞ്ഞു.

English summary
Chengannur assembly candidate shobana George to get Orthodox Church support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X