കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ പോളിംഗ് ബൂത്തിലേക്ക്.. വോട്ടെടുപ്പ് മെയ് 28ന്.. വിധി മെയ് 31ന്

Google Oneindia Malayalam News

തിരുവനന്തപുരം: കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 28ന് ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നടക്കും. മെയ് 31ന് തെരഞ്ഞെടുപ്പ് ഫലം അറിയാം. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 10 ആണ്. മെയ് 14 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

election

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. നേരത്തെ തന്നെ മൂന്ന് മുന്നണികളും ചെങ്ങന്നൂരില്‍ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിനൊപ്പം തന്നെ ചെങ്ങന്നൂരിലെ തിയ്യതിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതോടെ പ്രചാരണ രംഗം തണുത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതി വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് ബിജെപിയും അതല്ല കേന്ദ്ര സര്‍ക്കാരിന്റെ കളിയാണെന്ന് ഇടത് വലത് മുന്നണികളും ആരോപിച്ചിരുന്നു. തിയ്യതി പ്രഖ്യാപനം വന്നതോടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് രംഗം വീണ്ടും ചൂട് പിടിക്കുകയാണ്.

മഅദനിയെ വെണ്ണല ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ വിദ്വേഷ പ്രചാരണം! ജിഹാദി ഭീകരനെന്ന്മഅദനിയെ വെണ്ണല ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ വിദ്വേഷ പ്രചാരണം! ജിഹാദി ഭീകരനെന്ന്

കണ്ടൽക്കാടിനുള്ളിലേക്ക് ലിഗ പോയത് യുവാവിനൊപ്പമെന്ന് സൂചന.. യോഗ അധ്യാപകനെ സംശയിച്ച് പോലീസ്കണ്ടൽക്കാടിനുള്ളിലേക്ക് ലിഗ പോയത് യുവാവിനൊപ്പമെന്ന് സൂചന.. യോഗ അധ്യാപകനെ സംശയിച്ച് പോലീസ്

English summary
Chengannur by election wil be on May 28th, and couting on May 31st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X