കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ ബിജെപിക്ക് വൻ വിജയമെന്ന് സർവ്വേ ... 75,000 വോട്ട്!!! പൂട്ടിപ്പോയ ഇന്ത്യാവിഷന്റെ പേരിൽ

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: കെകെ രാമചന്ദ്രന്‍ നായരുടെ ആകമിസ്മികമായ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ആണ് ബിജെപി. അതുപോലെ ഒരു അട്ടിമറി ചെങ്ങന്നൂരിലും നടക്കും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ത്രിപുരയില്‍ പയറ്റിയ തന്ത്രങ്ങള്‍ തന്നെ ഇവിടേയും പയറ്റും എന്നൊക്കെ പറയുന്നും ഉണ്ട്.

സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, കെപിസിസി അംഗം ഡി വിജയകുമാര്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പിഎസ് ശ്രീധരന്‍ പിള്ള എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാല്‍ അതിന് വേണ്ടി സൃഷ്ടിച്ച ഒരു സര്‍വ്വേ ഫലം കണ്ടാല്‍ ആരും ഞെട്ടിപ്പോകും... അത് വിശ്വസിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവരുടെ എണ്ണം കണ്ടാല്‍ തലയില്‍ കൈയ്യും വയ്ക്കും!!!

ഇന്ത്യാവിഷന്റെ സര്‍വ്വേ!!!

ഇന്ത്യാവിഷന്റെ സര്‍വ്വേ!!!

ഇന്ത്യ വിഷനും സിടിവിയും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം പുറത്ത് വന്നു എന്ന രീതിയില്‍ ആണ് പ്രചാരണം. എന്നാല്‍ ഇന്ത്യാവിഷന്‍ എന്ന പേരില്‍ ഒരു ചാനലും ഇപ്പോള്‍ കേരളത്തില്‍ ഇല്ല എന്ന കാര്യം ഇങ്ങനെ ഒരു പ്രചാരണം നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആയിരുന്നു ഇന്ത്യ വിഷന്‍. എന്നാല്‍ തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2015 മാര്‍ച്ച് 15 ന് ചാനല്‍ പൂട്ടി പോയി.

അതായത്, മൂന്ന് വര്‍ഷം മുമ്പ് പൂട്ടിപ്പോയ ഒരു ചാനലിന്റെ പേരില്‍ ആണ് ഇപ്പോള്‍ ബിജെപി അനുകൂലികള്‍ വ്യാജവാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നത്. ഉണ്ടായിരുന്ന കാലത്ത്, അത്രയേറെ വിശ്വാസ്യത ഉണ്ടായിരുന്ന ചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്‍. അതുകൊണ്ട് തന്നെ, അറിവില്ലായ്മ കൊണ്ട് സംഭവിച്ച ഒരു പിഴവാണ് ഇത് എന്ന് പറയാന്‍ സാധിക്കില്ല.

മണ്ടന്‍മാര്‍ ഒന്നല്ല, ആയിരങ്ങള്‍

മണ്ടന്‍മാര്‍ ഒന്നല്ല, ആയിരങ്ങള്‍

ഇത്തരം പല വ്യാജ പ്രചാരണങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കാറുണ്ട്. പലരും അതെല്ലാം വിശ്വസിക്കാറും ഉണ്ട്. എന്റെ ചെങ്ങന്നൂര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഇത്തരം ഒരു പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത് ആകെ 235 പേര്‍ മാത്രമാണ്. അതില്‍ തന്നെ പരിഹാസം കലര്‍ന്ന ലൈക്കുകളാണ് കൂടുതലും.

എന്നാല്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്തവരുടെ എണ്ണം കണ്ടാല്‍ ഞെട്ടിപ്പോകും. ആയിരത്തി അഞ്ഞൂറോളം പേരാണ് ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റിനെ പൊളിച്ചടുക്കാന്‍ വേണ്ടി ഷെയര്‍ ചെയ്തവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. പക്ഷേ, ഭൂരിപക്ഷം പേരും ഇത് വിശ്വസിച്ചുകൊണ്ടായിരിക്കും അത് പങ്കുവച്ചിട്ടുണ്ടാവുക. ഹരി എസ് നായര്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നാണ് ഇത്തരം ഒരു പോസ്റ്റ് വന്നിരിക്കുന്നത്.

അമ്പത് ശതമാനവും 75,000 വോട്ടും

അമ്പത് ശതമാനവും 75,000 വോട്ടും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി സ്വന്തമാക്കും എന്നാണ് പറയുന്നത്. 75,000 വോട്ടുകള്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് ലഭിക്കും എന്നാണ് ഇന്ത്യാവിഷന്‍-സി ടിവി സര്‍വ്വേ ഫലം എന്നും പറയുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ആകെ ഉണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം 1.95 ലക്ഷം ആയിരുന്നു. പോള്‍ ചെയ്തത് 1.45 ലക്ഷം വോട്ടുകളും. കടുത്ത മത്സരം നടന്ന മണ്ഡലത്തില്‍ സിപിഎമ്മിന്റെ അഡ്വ കെകെ രാമചന്ദ്രന്‍ നായര്‍ ആയിരുന്നു വിജയിച്ചത്. 36.4 ശതമാനം വോട്ടുകളായിരുന്നു രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചത്. ഭൂരിപക്ഷം 7983 ഉം ആയിരുന്നു. ആ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി മത്സരിച്ചത് ശ്രീധരന്‍ പിള്ള തന്നെ ആയിരുന്നു. 42,682 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനും ബിജെപിയ്ക്ക് സാധിച്ചിരുന്നു.

എന്നാലും എന്റെ ബിജെപിക്കാരേ...

എന്നാലും എന്റെ ബിജെപിക്കാരേ...

സംഗതി ശുദ്ധ മണ്ടത്തരം ആണെന്ന് അറിഞ്ഞിട്ടും ആ പോസ്റ്റ് ഇതുവരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രൂപ്പ് അഡ്മിന്‍മാരെ വിമര്‍ശിച്ച് ഇപ്പോള്‍ തന്നെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ മണ്ടത്തരം പറയാന്‍ ബിജെപിക്കാര്‍ക്ക് എങ്ങനെ കഴിയുന്നു എന്നാണ് മിക്കവരുടേയും ചോദ്യം.

ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടിയിട്ട് വര്‍ഷങ്ങളായി എന്ന് പലര്‍ക്കും അറിയാം. പക്ഷേ, അക്കാര്യത്തില്‍ പോലും മണ്ടത്തരങ്ങള്‍ പറയുന്നവരും ഉണ്ട്. പത്ത് വര്‍ഷം മുമ്പ് പൂട്ടിപ്പോയ ചാനലാണ് ഇന്ത്യാവിഷന്‍ എന്ന് വരെ തള്ളിവിടുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട് എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ത്യാവിഷന്‍ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പരിഹാസ പോസ്റ്റ്

പരിഹാസ പോസ്റ്റ്

ബിജെപിക്കാരെ പരിഹസിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു ഫോട്ടോ ആയിരുന്നു ഇത് എന്നാണ് മറ്റൊരാള്‍ പറയുന്നത്. എന്നാല്‍ പിന്നീട് അത് ബിജെപി അനുകൂലികള്‍ തന്നെ ഏറ്റെടുക്കുക ആയിരുന്നത്രെ. ഫേക്ക് ഐഡിയില്‍ നിന്നാണ് ഈ പോസ്റ്റ് വന്നിട്ടുള്ളത് എന്നും ആരോപണം ഉണ്ട്. എന്തായാലും സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ മാത്രമാണ് ഈ ഐഡിയില്‍ പോയാല്‍ കാണാന്‍ സാധിക്കുക.

എന്തായാലും 22,692 അംഗങ്ങള്‍ ഉള്ള ഒരു ഗ്രൂപ്പില്‍ ആണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആയിരത്തി അഞ്ഞൂറോളം പേര്‍ ഇത് ഷെയര്‍ ചെയ്തു എന്നതും അത്ര ആശാവഹം അല്ല.

English summary
Chengannur by Election: Fake survey report in the name of closed TV Channel Indivision on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X