കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ തീരുമാനം നിര്‍ണായകം; ചാക്കിട്ട് പിടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് ആഗ്രഹം ഇങ്ങനെ

  • By Ashif
Google Oneindia Malayalam News

കോട്ടയം: ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ട് ചെയ്യാനൊരുങ്ങുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ഇടതുപാളയത്തിലെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ കണ്ടതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ക്ക് പ്രചാരം വര്‍ധിച്ചത്. എന്നാല്‍ മാണി യുഡിഎഫിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. യുഡിഎഫ് ഒരു കക്ഷിയെയും ചാക്കിട്ട് പിടിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

 സമരക്കാര്‍ പുറത്തുള്ളവരോ? ദേശീയ പാതയില്‍ കൊമ്പുകോര്‍ത്ത് ജലീലും കുഞ്ഞാലിക്കുട്ടിയും സമരക്കാര്‍ പുറത്തുള്ളവരോ? ദേശീയ പാതയില്‍ കൊമ്പുകോര്‍ത്ത് ജലീലും കുഞ്ഞാലിക്കുട്ടിയും

യുഡിഎഫിലേക്ക് മടങ്ങിവരണോ എന്ന കാര്യം മാണിയാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് ആരെയും പുറത്താക്കിയിട്ടില്ല. സ്വയം മുന്നണി വിട്ട് പോയതാണ് മാണി. തിരിച്ചുവരണമോ എന്ന് തീരുമാനിക്കേണ്ടത് മാണിയാണ്. യുഡിഎഫ് ചാക്കിട്ട് പിടിക്കാനില്ല. ആളെ കൂട്ടാനും ചാക്കിട്ട് പിടിക്കാനുമൊക്കെ ശ്രമിക്കുന്നത് എല്‍ഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

എല്‍ഡിഎഫിന് പരാജയഭീതിയുണ്ട്. അതുകൊണ്ടാണ് അവര്‍ മറ്റു പാര്‍ട്ടികളെയും വ്യക്തികളെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫിന് അതിന്റെ ആവശ്യമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ooman-mani

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച ശോഭന ജോര്‍ജ് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ണ്‍വന്‍ഷനില്‍ അവര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് മാണിയെ കൂടി വരുതിയിലാക്കാന്‍ ശ്രമം നടക്കുന്നത്. മാണിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് 5000ത്തോളം വോട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനൊപ്പമുണ്ടാകുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചത്. എന്നാല്‍ മനസാക്ഷി വോട്ട് ചെയ്യാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. ഇത് എല്‍ഡിഎഫിന് അനുകൂലമാണെന്നാണ് ഇടതുക്യാംപുകളുടെ വിലയിരുത്തല്‍.

ആഡംബര കാറുകളില്‍ ചീറിപായുന്നവര്‍ ജാഗ്രതൈ!! നിങ്ങളെ കാത്ത് ഉദ്യോഗസ്ഥര്‍, മലബാറില്‍ പണിതുടങ്ങിആഡംബര കാറുകളില്‍ ചീറിപായുന്നവര്‍ ജാഗ്രതൈ!! നിങ്ങളെ കാത്ത് ഉദ്യോഗസ്ഥര്‍, മലബാറില്‍ പണിതുടങ്ങി

English summary
Chengannur by election: Mani support is main Discussion, Oommen Chandy Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X