ചെങ്ങന്നൂരിൽ സിപിഎം-ബിജെപി രഹസ്യധാരണ.. വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന് കോൺഗ്രസ്!
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് വന്‍ കുതിപ്പാണ് എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ നടത്തുന്നത്. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടാവുകയെന്ന് സജി ചെറിയാന്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. തോല്‍വി ഉറപ്പിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപി- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്നാണ് ഡി വിജയകുമാറിന്റെ ആരോപണം.

ചെങ്ങന്നൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. പലയിടത്തും ബിജെപിയുടെ വോട്ടുകള്‍ കൂടി എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പിന്നോട്ട് പോയതെന്ന് അറിയില്ല. പാര്‍ട്ടി പരിശോധിക്കട്ടെ എന്താണ് സംഭവിച്ചത് എന്നും വിജയകുമാര്‍ പറഞ്ഞു. സാമുദായിക വോട്ടുകളുടെ ഏകീകരണം സംഭവിച്ചോ എന്ന് പരിശോധിക്കണം.
ബിജെപി വോട്ട് മറിച്ചതായി സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറവ് വോട്ടുകളാണ് ഇത്തവണ ലഭിച്ചതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ എന്ന പോലെ ചെങ്ങന്നൂരിൽ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി ബിജെപി- സിപിഎം രഹസ്യ ധാരണ നടന്നു. കോണ്‍ഗ്രിസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടായിരുന്നില്ലെന്നും വിജയകുമാര്‍ ആവര്‍ത്തിച്ചു. നേരത്തെയും സമാന ആരോപണം വിജയകുമാര്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ വോട്ടുകള്‍ പോലും ഇത്തവണ ലഭിക്കില്ലെന്ന് വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആശങ്കയിലായിരിക്കുകയാണ്.












Click it and Unblock the Notifications