ചെങ്ങന്നൂരിലെ വോട്ട് ചെറിയ കാര്യമല്ലെന്ന് സുരേന്ദ്രൻ; ബിജെപി അവഗണിക്കാനാവാത്ത ശക്തിയെന്ന് തെളിഞ്ഞു!!
കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് ബിജെപി ദേശീയ നേതൃത്വം പോലും ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു. കര്‍ണാടകത്തില്‍ മികച്ച വിജയം നേടിയതിന് പിറകേ കേരളത്തില്‍ ഒരു സീറ്റ് കൂടി നേടാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍. ത്രിപുരയില്‍ ബിജെപി നേടിയ വലിയ വിജയവും ചെങ്ങന്നൂരില്‍ പ്രതിഫലിക്കും എന്നായിരുന്നു പ്രതീക്ഷ.
ആദ്യം ത്രിപുര, പിന്നെ കര്‍ണാടകം, അടുത്തത് കേരളം- ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് പ്രതികരിച്ചത്. എന്നാല്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് കിട്ടിയത് കനത്ത തിരിച്ചടിയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഏഴായിരത്തോളം വോട്ടുകള്‍ കുറയുകയാണ് ചെയ്തത്.

എന്നാലും ആ തോല്‍വി അങ്ങനെ അങ്ങ് അംഗീകരിക്കാന്‍ കെ സുരേന്ദ്രന് തയ്യാറല്ല. വാശിയേറിയ ഒരു ഉപ തിരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ നേടുക എന്നത് ഒരു ചെറിയ കാര്യം അല്ലെന്നാണ് കെ സുരേന്ദ്രന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ശക്തമായ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാണ് ഇടതുമുന്നണി വിജയിച്ചത് എന്നും സുരേന്ദ്രന് ആരോപിക്കുന്നുണ്ട്.
Recommended Video

അത് മാത്രമല്ല, കേരളത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയാണ് ബിജെപി എന്നത് ചെങ്ങന്നൂര്‍ തെളിയിക്കുന്നു എന്നു കൂടി അദ്ദേഹം അവകാശപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രന് പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications