Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയം ഉറപ്പിച്ച് സജി ചെറിയാൻ.. ലീഡ് ഉയരുന്നു.. വിജയാഘോഷം തുടങ്ങി എൽഡിഎഫ് പ്രവർത്തകർ

ചെങ്ങന്നൂര്‍: ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ച മട്ടാണ്. വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ടില്‍ 1591 വോട്ടുകളുടെ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ വന്‍ മുന്നേറ്റമാണ് ഇത്.

ldf

യുഡിഎഫിന് മേല്‍ക്കൈയുള്ള മാന്നാര്‍ പഞ്ചായത്തിലും ലീഡ് സജി ചെറിയാന്‍ ആണ്. കഴിഞ്ഞ തവണ മാന്നാറില്‍ എല്‍ഡിഫിന് ലഭിച്ചത് 440 വോട്ടുകളാണെങ്കില്‍ ഇത്തവണ അത് 1000 കടന്നു. 14ല്‍ 13 ബൂത്തുകളിലും ലീഡ് എല്‍ഡിഎഫിനാണ്.

ആദ്യഫലസൂചനകള്‍ പുറത്ത് വന്നതോടെ സജി ചെറിയാനും എല്‍ഡിഎഫും പൂര്‍ണമായും ആത്മവിശ്വാസത്തിലാണ്. പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന് മുന്നില്‍ ചെങ്കൊടികളുമായി എത്തിക്കഴിഞ്ഞു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+