സജി ചെറിയാന്റെ ലീഡ് 16000 കടന്നു. സജി ചെറിയാന്റേത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. രമേശ് ചെന്നിത്തലയുടെ സ്വന്തം ബൂത്തിലും സജി ചെറിയാന് 177 വോട്ടിന്റെ ലീഡ്
May 31, 2018, 11:45 am IST
സജി ചെറിയാന്റെ ലീഡ് 15305 കടന്നു
May 31, 2018, 11:40 am IST
ചെന്നിത്തല പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലീഡ് 2353
May 31, 2018, 11:38 am IST
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്
May 31, 2018, 11:28 am IST
സജി ചെറിയാന്റെ ലീഡ് 13000 കടന്നു. ജാതി മതസമവാക്യങ്ങള്‍ ബാധിച്ചില്ലെന്ന് സജി ചെറിയാന്
ചെങ്ങന്നൂരില്‍ ഇടത് തരംഗം ആഞ്ഞടിക്കുന്നു. ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിന് ലീഡ്
May 31, 2018, 9:39 am IST
മൂന്നാം റൗണ്ട് പൂര്‍ത്തിയായി. നാലാം റൗണ്ടിലേക്ക് കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ഇവിടെയെല്ലാം എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.
Kerala: Early trends indicate CPI-M leading from #Chengannur Assembly seat
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലാണ് വോട്ടെണ്ണൽ. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. എട്ട് പത്തോടെ ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങും. 9 മണിയോടെ തന്നെ വ്യക്തമായ സൂചന ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ അന്തിമഫലവും അറിയാൻ സാധിക്കും എന്ന് കരുതുന്നു.
6:20 AM, 31 May
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് വോട്ടിങ് യന്ത്രങ്ങൾ ഇപ്പോഴുള്ളത്. രണ്ടാം നിലയിലാണിത്. ഇതിന് സമീപത്ത് തന്നെയാണ് വോട്ടെണ്ണുന്നതും. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 13 റൗണ്ടുകളിലായിട്ടായിരിക്കും വോട്ടെണ്ണൽ പുരോഗമിക്കുക.
6:40 AM, 31 May
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. 181 പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിൽ എത്തിയിട്ടുള്ളത്. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ പൂർത്തിയായിക്കഴിഞ്ഞു.
6:59 AM, 31 May
രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പത്തരയോടെ തന്നെ ചെങ്ങന്നൂരില്‍ ആര് ജയിക്കും എന്ന വിവരം ലഭ്യമാകും.
7:01 AM, 31 May
ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ ചെങ്ങന്നൂരിൽ എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. ഭൂരിപക്ഷം കൂട്ടാനുറച്ചാണ് എൽ ഡി എഫ് ഇറങ്ങുന്നതെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കുകയാണ് യു ഡി എഫിന്റെ മുന്നിലെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടനം ഫ്ളൂക്കായിരുന്നില്ല എന്ന് തെളിയിക്കുകയാണ് ബി ജെ പിയുടെ ദൗത്യം.
7:16 AM, 31 May
ചെങ്ങന്നൂരില്‍ പോസ്റ്റല്‍ വോട്ടുകള്‍ എത്തിയില്ല.797 തപാല്‍ വോട്ടുകളില്‍ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിങ് ഓഫീസര്‍ക്ക് ലഭിച്ചത്. 787 വോട്ടുകള്‍ ലഭിച്ചില്ല. 7.45 ഓടെയാണ് സ്ട്രോങ് റൂം തുറക്കുന്നത്. 8 മണിയോടെ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
7:16 AM, 31 May
8.10 ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. മാന്നാര്‍ പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളാണ് ആദ്യം എണ്ണി തുടങ്ങുക. ഇത് എണ്ണുമ്പോള്‍ തന്നെ ട്രന്റ് എവിടേക്കെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കും. കാരണം മാന്നാര്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാന്നിധ്യം മൂലം എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നേടുകയായിരുന്നു.
7:24 AM, 31 May
13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക. 199340 വോട്ടര്‍മാരില്‍ 15,19, 77 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.
7:28 AM, 31 May
എല്‍ഡിഎഫ് പണം വാരിയെറിഞ്ഞെന്ന് ശ്രീധരന് പിള്ള. എല്ലാ പഞ്ചായത്തുകളിലും വോട്ട് കൂടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി വിജയകുമാർ.
സ്ട്രോങ് റൂമുകള്‍ തുറന്നു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. അതേസമയം തപാല്‍ വോട്ടുകളില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിലവില്‍ 12 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 8 മണിവരെ ലഭിക്കുന്ന വോട്ടുകള്‍ മാത്രമേ എണ്ണുകയുള്ളൂ എന്നാണ് വിവരം.
8:08 AM, 31 May
വോട്ടുകള്‍ എണ്ണി തുടങ്ങി.
ആദ്യം എണ്ണുന്നത് മാന്നാര്‍ പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകളാണ്. രണ്ടാം റൗണ്ടില്‍ മാന്നാര്‍ പഞ്ചായത്തിലേയും പാന്നാര് പഞ്ചായത്തിലേയും ഏഴ് പോളിങ് ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. അതിന് ശേഷം പാണ്ടനാട്ടെ രണ്ടും തിരുവണ്ടൂരിലെ പത്തും ബൂത്തുകള്‍ എണ്ണും. പിന്നീട് ചെങ്ങന്നൂര്‍ നഗരസഭ. ഇങ്ങനെ 12 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക.
8:16 AM, 31 May
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. ആദ്യ ഫല സൂചനകള്‍ അല്പസമയത്തിനകം.
8:21 AM, 31 May
മാന്നാര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് മുന്നിട്ട് നില്ക്കുന്നു.
8:24 AM, 31 May
ആദ്യം വോട്ടുകള്‍ എണ്ണുന്നത് യുഡിഎഉഫ് ശക്തി കേന്ദ്രങ്ങളിലാണ്. ഇവിടെ ആധിപത്യം ലഭിച്ചാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ലെന്ന നിലപാടാണ് സജി ചെറിയാന് പങ്കുവെച്ചത്.
8:28 AM, 31 May
തപാൽ, സർവ്വീസ് വോട്ടുകളിൽ സജി ചെറിയാൻ മുന്നിൽ. 154 വോട്ടിന് സജി ചെറിയാന് മുന്നിട്ട് നില്ക്കുന്നതായാണ് വിവരം.
8:29 AM, 31 May
തപാല്‍, സര്‍വ്വീസ് വോട്ടുകള്‍ എണ്ണി കഴിഞ്ഞു. ചെങ്ങന്നൂരിലെ ആദ്യ ഫലസൂചനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് മുന്നിട്ട് നില്ക്കുന്നു
8:37 AM, 31 May
മാന്നാര്‍ പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. സജി ചെറിയാന് ആദ്യ റൗണ്ടില്‍ 171 വോട്ടിന് മുന്നില്‍ നില്ക്കുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാറിലെ ലീഡ് എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.
8:42 AM, 31 May
186 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്നില്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴേ തന്നെ ആഹ്ളാദ പ്രകടനം തുടങ്ങി.
കഴിഞ്ഞ തവണ മാന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചത്.
8:52 AM, 31 May
യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാറിലെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് സജി ചെറിയാന്. പ്രതീക്ഷിച്ചതിലും അധികമാണ് തനിക്ക് മാന്നാറില്‍ നിന്ന് ലഭിച്ചതെന്നും സജി ചെറിയാന് പറഞ്ഞു.
8:54 AM, 31 May
ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 3633 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ളയ്ക്ക് 2553 വോട്ടുകളുമാണ് ലഭിച്ചത്.
9:01 AM, 31 May
മാന്നാറിലെ 14 ല്‍ 13 ഉം ബൂത്തുകള്‍ എല്‍ഡിഎഫിനൊപ്പം. രണ്ടാം റൗണ്ട് എണ്ണി തുടങ്ങി. സജി ചെറിയാന് മുന്നേറുന്നു. യുഡിഎഫ് രണ്ടാം സ്ഥാനത്ത്.
9:03 AM, 31 May
എല്‍ഡിഎഫിന് വലിയ മുന്നേറ്റം. സജി ചെറിയാന് 2160 വോട്ടിന്റെ ഭൂരിപക്ഷം. പാണ്ടനാടും സജി ചെറിയാന് വ്യക്തമായ ഭൂരിപക്ഷം.
സജി ചെറിയാന്റെ തേരോട്ടം തുടരുന്നു. 4012 വോട്ടിന്റെ ലീഡ്
9:26 AM, 31 May
ബിജെപി ശക്തി കേന്ദ്രമായ തിരുവന്‍വണ്ടൂരിലെ വോട്ടെണ്ണല്‍ തുടങ്ങി.ഇവിടേയും എല്‍ഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു
READ MORE
Recommended Video
Chengannur By Election 2018 Results : Live Updates | ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, തത്സമയ സംപ്രേക്ഷണം
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഫലം ഇന്നറിയാം. മെയ് 28 തിങ്കളാഴ്ചയായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 76.27 ശതമാനം പേരാണ് ചെങ്ങന്നൂരിൽ കനത്ത മഴയും പ്രതീകൂല കാലാവസ്ഥയും അവഗണിച്ച് വോട്ട് ചെയ്യാനെത്തിയത്. സി പി എം എം എൽ എയായിരുന്ന കെ കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എൽ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എൻ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന് പിള്ളയുമാണ് ഇത്തവണ ചെങ്ങന്നൂരിൽ മത്സരിക്കാനിറങ്ങുന്നത്. സി പി എം സിറ്റിങ് സീറ്റ് നിലനിർത്തിയേക്കുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. അതേസമയം ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബി ജെ പിയും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ.